തണുപ്പ് കാലത്ത് ചര്‍മ്മ സംരക്ഷണം വളരെ പ്രദാനം
തണുപ്പുകാലത്ത് ചര്‍മം വളരെയേറെ സംരക്ഷിക്കണം. അല്ലെങ്കില്‍ ബുദ്ധിമുട്ടാകും. എല്ലാവരെയും വളരെയധികം അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച. ദിവസവും എ.സി മുറിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെയും ചര്‍മ്മത്തില്‍ വരള്‍ച്ചയുണ്ടാകാം. ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടമാക്കുന്നു. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഈ ചര്‍മ്മ പ്രശ്‌നം അകറ്റാനാകും. ശരീരത്തിലെ ജലാംശം നിലനിറുത്തുക എന്നതാണ് അതില്‍ പ്രധാനം.
ദിവസവും ശരീരത്തിനാവശ്യമായ അളവില്‍ വെള്ളം കുടിക്കുക. അതിലൂടെ ശരീരത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചിലര്‍ക്ക് മിക്കപ്പോഴും മുഖം കഴുകുന്ന ശീലമുണ്ട്. അത് കൂടുതല്‍ വരള്‍ച്ചയിലേക്കാകും നയിക്കുക. ചുടുവെള്ളത്തിലുള്ള കുളി ഒഴിവാക്കേണ്ടതാണ്. കൂടാതെ കുളിക്കാന്‍ സോപ്പിന് പകരം ഷവര്‍ ജെല്‍ ഉപയോഗിക്കുന്നതാകും നല്ലത്.
ബദാം വാല്‍നട്ട് എന്നിവയില്‍ വിറ്റാമിന്‍ എ, ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. കൂടാതെ ചര്‍മ്മത്തില്‍ മൃതകോശങ്ങളുണ്ടാകുന്നത് തടയാന്‍ ഓട്മീലിലുള്ള നാരുകള്‍ സഹായിക്കും.
https://www.facebook.com/Malayalivartha