ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടാറുള്ളവര്‍ അറിയണം
ദേഷ്യം ഒന്നിനും ഒരു പരിഹാരമല്ല. ശാന്തമല്ലാത്ത മനസ് കാരണം ഒരുപാട് പ്രശ്‌നങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്നു. ഒരുപക്ഷേ നമ്മുടെ ചുറ്റുമുള്ളവരെയും അത് ബാധിച്ചേക്കാം. മാനസിക സംഘര്‍ഷം അകറ്റാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടത് അനിവാര്യമാണ്. സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളെ കണ്ടെത്തി കഴിവതും അതിനെ ഒഴിവാക്കുകയോ പരിഹരിക്കുകയോ ചെയ്യുക.
ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്ന ചിലരുണ്ട്. അത്തരക്കാര്‍ ദേഷ്യം ഒഴിവാക്കാന്‍ ശ്രമിക്കണം. പലപ്പോഴും മറ്റുള്ളവരുമായി പ്രശ്‌നങ്ങള്‍ പങ്കിടുന്നതിലൂടെ മനസിന് ആശ്വാസം ലഭിക്കും. ആരോഗ്യകരമായ ദിനചര്യയും ജീവിതരീതിയും മനസ് ശാന്തമാക്കാന്‍ സഹായിക്കും. പ്രിയപെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുക.
ശരീരത്തിന്റെ ആരോഗ്യം പോലെത്തന്നെ മനസിന്റെയും ആരോഗ്യം പ്രധാനമാണ്. യാത്രകള്‍, പുസ്തക വായന, പൂന്തോട്ട പരിപാലനം, സിനിമ കാണുക, പാട്ടുകേള്‍ക്കുക തുടങ്ങി മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. നല്ല ഉറക്കം ലഭിക്കുന്നതും മനസികാരോഗ്യം നിലനിറുത്താന്‍ പ്രധാനമാണ്.
https://www.facebook.com/Malayalivartha