ഉറക്കക്കുറവിന് പ്രധാന കാരണം മൊബൈലോ? നല്ല ഉറക്കം കിട്ടാന്‍ മാറ്റിനിര്‍ത്തേണ്ടത് ആരെ?
ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഇല്ലാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. ഇപ്പോള്‍ എന്താവശ്യവും നടക്കണമെങ്കില്‍ മൊബൈല്‍ കൂടിയെ തീരു. മൊബൈല്‍ ഇല്ലാത്ത കാലം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എന്നാല്‍ ഈ കാരണം കൊണ്ട് തന്നെ ഇപ്പോള്‍ ആളുകള്‍ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്.
എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികള്‍ തീര്‍ന്നാല്‍ സാധാരണ ആളുകളുമായി പരസ്പരം സംസാരിക്കുകയോ പുറത്തിറങ്ങി കാഴ്ചകള്‍ കണ്ടിരിക്കുകയോ ഒക്കെ ചെയ്യും. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല സ്ഥിതി. ജോലികള്‍ തീര്‍ന്നാല്‍ ഫോണ്‍ ആണ് ആദ്യം കൈയ്യില്‍ എടുക്കുക. പിന്നെ കണ്ണും നട്ട് അതില്‍ തന്നെ.
ഇപ്പോള്‍ രാത്രി ഉറങ്ങാന്‍ സമയമായാലും സ്മാര്‍ട്‌ഫോണും സ്‌ക്രോള്‍ ചെയ്ത് ഇരിക്കുന്ന ശീലക്കാരാണ് നമ്മളില്‍ മിക്കവരും. സ്മാര്‍ട്‌ഫോണ്‍ പല ഉപകാരവും ചെയ്യുന്ന സ്മാര്‍ട് സഹായിയാണെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല എന്ന് ധാരാളം പഠനങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.
സുഖമുളള ഉറക്കം കിട്ടാന്‍ സ്മാര്‍ട്‌ഫോണിലെ ഈ ആപ്പുകള്‍ ചുരുങ്ങിയത് ഉറക്കത്തിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നാണ് ഒരു സര്‍വെ അഭിപ്രായപ്പെടുന്നത്. 2012 മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍ പലതരം ആപ്പുകള്‍ക്ക് ഉറക്കത്തില്‍ വലിയ സ്വാധീനമുണ്ടെന്ന് കണ്ടെത്തി.
ഉറക്കം തടയുന്ന ഏറ്റവും പ്രധാനപ്പെട്ട ആപ്പ് ടിക്‌ടോക് ആണെന്നാണ് സര്‍വെയില്‍ കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ടിക്‌ടോക് കാണുന്നവര്‍ ഇത്തരത്തില്‍ ആപ്പുകള്‍ നോക്കാതെ ഉറങ്ങുന്നവരെക്കാള്‍ 24 ശതമാനം കൂടുതല്‍ ക്ഷീണിതരായിരിക്കുമെന്നാണ് കണ്ടെത്തിയത്.
ഉറങ്ങാനെടുത്ത സമയവും ഉറക്കംപിടിക്കുന്നതിന് എടുക്കുന്ന സമയവും സര്‍വെയില്‍ പഠനവിധേയമാക്കി. ഇത്തരത്തില്‍ പഠനവിധേയമാക്കിയപ്പോള്‍ ഉറക്കം തടസപ്പെടുത്തുന്നതില്‍ ഒന്നാമത് ടിക്‌ടോകും രണ്ടാമത് ഇന്‍സ്റ്റഗ്രാമുമാണെന്ന് കണ്ടെത്തി. ടിക്‌ടോക് ഉപയോഗിക്കുന്നവര്‍ ഉറങ്ങാന്‍ വൈകുന്നത് ഒരു മണിക്കൂര്‍ ഏഴ് മിനുട്ട് സമയമെടുത്താണ്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരില്‍ ഇത് 58 മിനുട്ടാണ്.
ഉറങ്ങുന്നതിന് മുന്‍പ് ഉപയോഗിക്കുന്ന വളരെ മോശം ആപ്പാണ് ടിക്‌ടോകെന്ന് സര്‍വെ അഭിപ്രായപ്പെടുന്നു. ഉറക്കത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഫോണിലെ നീല വെളിച്ചം ഉറക്കം തടസപ്പെടാന്‍ കാരണമാകും. ഇതുവഴി ശാരീരികവും മാനസികവുമായി മോശം ആരോഗ്യാവസ്ഥയ്ക്കും കാരണമാകും.
2020ല്‍ ഇത്തരത്തില്‍ ജനങ്ങളുടെ ഉറക്കത്തിന്റെ കാര്യത്തില്‍ 78 ശതമാനം കുറവുണ്ടായതായെന്ന് ഉറക്കത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷക ഡൊറോത്തി ചേമ്പേഴ്‌സ് അറിയിക്കുന്നു. ഇത്തരം ചിട്ടകള്‍ക്ക് പകരം ഉറക്കം വരാനും മനസിനെ ശാന്തമാക്കുന്നതുമായ തരത്തില്‍ പുസ്തക വായന, പാട്ട് കേള്‍ക്കുക എന്നിങ്ങനെയുളളവ ചെയ്യുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha