ബന്ധപ്പെടലിനു ശേഷം സ്ത്രീയും പുരുഷനും ഒരുപോലെ ശ്രദ്ധിക്കണം
ലൈംഗിക ബന്ധത്തിന് ശേഷം ഒരു കാര്യം പ്രീതേകം ശ്രേധിക്കണം. ലൈംഗികാവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും വളരെയധികം ശ്രദ്ധിക്കണം. മിക്ക അണുബാധയും ഉണ്ടാകുന്നത് ലൈംഗിക ബന്ധത്തിന് ശേഷമായിരിക്കും. ലൈംഗിക ബന്ധത്തിന് ശേഷം നിര്‍ബന്ധമായും മൂത്രമൊഴിക്കേണ്ടത്, പ്രത്യേകിച്ചും സ്ത്രീകളില്‍ , വളരെ പ്രധാനമാണെന്ന് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു.
സ്ത്രീകളുടെ മൂത്രനാളി പുരുഷന്മാരേക്കാള്‍ ചെറുതായതിനാല്‍ ബാക്ടീരിയകള്‍ എളുപ്പത്തില്‍ പ്രവേശിച്ച് മൂത്രനാളിയിലെ അണുബാധയ്ക്ക് (യു.ടി.ഐ) കാരണമാകും. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് വഴി മൂത്രനാളിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും. ഇത് അണുബാധ തടയാന്‍ സഹായിക്കും.
മൂത്രം ഒഴിച്ചു കഴിഞ്ഞാല്‍ വജൈന നന്നായി സാധാരണ ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കണം.. ഒരിക്കലും കെമിക്കല്‍ സോപ്പ് ഇതിനായി ഉപയോഗിക്കരുത്. വജൈനയിലെ അണുബാധ ശാരീരികമായ ക്ഷീണം, ഉറക്ക കൂടുതല്‍, അസഹ്യമായ ദുര്‍ഗന്ധം, തലവേദന എന്നിവയ്ക്കും കാരണമാകാം. . ലൈംഗികവേളയില്‍ അണുക്കള്‍ മൂത്രനാളിയിലേക്ക് പ്രവേശിച്ചാല്‍ യു.ടി.ഐ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് യു.ടി.ഐ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. സ്ത്രീകളില്‍ മൂത്രനാളി പുരുഷന്മാരേക്കാള്‍ ചെറുതും മലദ്വാരത്തോട് അടുക്കുന്നതുമാണ്. അണുക്കള്‍ക്ക് മൂത്രനാളിയിലെത്തുന്നതും മൂത്രസഞ്ചിയിലേക്ക് സഞ്ചരിക്കുന്നതും ഇത് എളുപ്പമാക്കുന്നു. സെക്‌സിന് ശേഷം 30 മിനുട്ടിനുള്ളില്‍ തന്നെ മൂത്രമൊഴിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ സമയം കാത്തിരിക്കുകയാണെങ്കില്‍ ബാക്ടീരിയ മൂത്രസഞ്ചിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha