മേക്കപ്പിൽ ഈ ബാലപാഠങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും ഉറപ്പ്; രഞ്ചു രഞ്ജിമാരുടെ വലംകൈ രോഷ്ണി പറയുന്നു
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള രോഷ്ണിസിലെ രോഷ്ണി രഞ്ചു രഞ്ജിമാരുടെ വലംകൈ ആണ്. കേരളത്തിൽ മിക്ക നായികമാരുടെയും മേക്കപ്പ് ആര്ടിസ്റ്റാണ് രഞ്ചു രഞ്ജിമാർ. അതേ കൈപുണ്യമാണ് രോഷ്ണിയ്ക്കും ഉള്ളത്.
അതിനാൽ തന്നെ മലയാളിവർത്ത ലൈഫിന്റെ ബ്യുട്ടി ടിപ്സിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്നവർക്കും, മേക്കപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആയി ചില കാര്യങ്ങൾ തുറന്നു പറയുകയാണ് രോഷ്ണി.
രോഷ്നിയുടെ വാക്കുകൾ ഇങ്ങനെ... ഏത് മേഖലയിലേക്കും എത്താൻ ഒരുപാട് ബുദ്ധിമുട്ടാണ്. മേക്കപ്പ് ഇടാൻ ആഗ്രഹിക്കുന്നവരും, മോഡൽ ആകാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ഇവർക്ക് സോഷ്യൽ മീഡിയയിലൂടെ വലിയ ശ്രദ്ധ നേടാൻ ആദ്യം കഴിയണം.
കഴിവുകൾ തെളിയിക്കാൻ ഇന്ന് ഏറ്റവും വിശാലമായ ഇടമാണ് സോഷ്യൽ മീഡിയ. മോഡൽ ആകാൻആഗ്രഹിക്കുന്നവർ ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിക്കാമെന്ന് രോഷ്ണി പറയുന്നു.
https://www.facebook.com/Malayalivartha