നിങ്ങളെ എല്ലാരും ഇഷ്ടപ്പെടണോ? എങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം...ഇത് മുഴുവൻ വായിച്ചു നോക്കു...
പ്രായഭേദമെന്യ മറ്റുള്ളവരെ ആകർഷിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ശരീരഭാഷയിലൂടെ,നമ്മുടെ പെരുമാറ്റത്തിലൂടെ എങ്ങനെ മറ്റുള്ളവരെ ആകർഷിക്കാൻ പറ്റുമെന്ന കാര്യത്തിൽ പലരും പിന്നാക്കമാണ് .
ആദ്യം കാണുമ്പോൾ തന്നെ ചിലരെ നമുക്ക് ഇഷ്ട്ടപ്പെടാറില്ലേ ? അവരോട് സംസാരിക്കുക കൂടി ചെയ്യാതെ കാണുമ്പോൾ തന്നെ ചില വ്യക്തികളോട് നമുക്കൊരു ഇഷ്ടം തോന്നും, അത് പോലെ ചിലരെ കാണുമ്പോൾ തന്നെ എന്തോ നമുക്ക് അവരോട് ഇടപഴകാൻ ഒരു ബുദ്ധിമുട്ട് തോന്നാറില്ലേ ... എന്തായിരിക്കും ഇതിന് കാരണം ?
എന്തുകൊണ്ടാണ് നിങ്ങൾ ഒരാളെ ഇഷ്ടപ്പെടുന്നതെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്. ഒരുപക്ഷേ അത് അവരുടെ പുഞ്ചിരിയായിരിക്കാം; അവരുടെ ബുദ്ധിയായിരിക്കാം; അല്ലെങ്കിൽ ഒരുപക്ഷേ, അവർ അടുത്തിടപഴകാൻ എളുപ്പമാകും എന്ന തോന്നലാകാം .എങ്കിൽ ഇവിടെ പ്രണയത്തിനെ കുറിച്ചൊന്നും അല്ല, എല്ലാ ബന്ധങ്ങൾക്കും ഇത് ബാധകമാണ്.
ഇപ്പോൾ ചില ആളുകളുമായി ചേർന്ന് ജോലി ചെയ്യാൻ, നല്ല സുഹൃത്താക്കാൻ , അല്ലെങ്കിൽ നമ്മുടെ ആശയങ്ങൾ അവരുമായി സംസാരിക്കാൻ , നമ്മുടെ ചിന്താഗതിയുമായും താല്പര്യമുള്ളവരും ആയി സമയം ചെലവഴിക്കാൻ ..ഇതൊക്കെ കാണുന്ന എല്ലാവരുമായും നമുക്ക് പറ്റില്ല, പക്ഷെ ചിലരുടെ സൗഹൃദം എല്ലാവർക്കും ഇഷ്ടമാകാറുണ്ട്...അല്ലെ? എന്തായിരിക്കും ഇതിനു കാരണം?
ആളുകൾക്ക് നിങ്ങളെ ഇഷ്ടപ്പെടണമെങ്കിൽ, നിങ്ങൾക്ക് കൂടുതൽ ആകർഷകമായി പെരുമാറണമെങ്കിൽ , ആളുകളെ മനസ്സിലാക്കണമെങ്കിൽ, നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞേ പറ്റൂ...
ആദ്യമായുള്ളത് നിങ്ങൾക്ക് ആകർഷണീയത ഉണ്ടായിരിക്കണം എന്നതാണ്..മുഖ സൗന്ദര്യം അല്ല ഇവിടെ ഉദ്ദേശിക്കുന്നത്, ശരിയായ ആളുകളെയും ആശയങ്ങളെയും അവസരങ്ങളെയും നിങ്ങളിലേക്ക് ആകർഷിക്കാൻ കഴിയണം എന്നതാണ് .
നമ്മളെ ആകർഷകമാക്കുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അപ്പ്രോച്ചബിലിറ്റി/ സ്മൈലിങ് ആണെന്ന് പറയുന്നു. എന്ന് വെച്ചാൽ മുഖത്തു ഒരു പുഞ്ചിരി ഉണ്ടെങ്കിൽ തന്നെ നമ്മെ കാണുന്നവർക്ക് നമ്മളോട് സംസാരിക്കാൻ എളുപ്പമാകും . ചിലരുടെ മുഖം കണ്ടാൽ ഭയങ്കര ഗൗരവക്കാരായി തോന്നും ,സത്യത്തിൽ അവർ വളരെ പാവം ആയിരിക്കും,എന്നാൽ ആർക്കും അത്ര പെട്ടെന്ന് അവരോട് ഇടപഴകാൻ തോന്നില്ല..അവരോട് ഒരു അപ്പ്രോച്ചബിലിറ്റി തോന്നില്ല.
ക്ലിയോപാട്ര യെയും മൊണാലിസയെയും കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കാനുള്ള പ്രധാന കാരണം തന്നെ അവരുടെ മുഖത്തു വിരിഞ്ഞു നിൽക്കുന്ന ആ ചിരി അല്ലെ ?
ഇനി ഉള്ളത് നമ്മുടെ അപ്പിയറൻസ് ആണ്. എന്ന് വെച്ചാൽ വിലകൂടിയ വസ്ത്രങ്ങൾ , മേക്കപ്പ്,ഇതൊന്നുമല്ല. നല്ല വൃത്തിയായ,കംഫര്ട്ടബിൾ ആയ വസ്ത്രധാരണം ,ശരീരത്തിനും പ്രായത്തിനും ഇണങ്ങിയ വേഷം എന്ന് പറയാം. മുഷിഞ്ഞ വേഷം , വിയർപ്പ് നാറ്റം ,ഇതൊക്കെ മറ്റുള്ളവരിൽ അകൽച്ച ഉണ്ടാക്കും. നമ്മൾ ഏതെങ്കിലും വ്യക്തിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അവരുടെ വസ്ത്രധാരണം, പെരുമാറ്റം എല്ലാം നമ്മുടെ മനസ്സിൽ തെളിയില്ലേ ..അതുകൊണ്ട് ഇപ്പോഴും നമ്മുടെ അപ്പിയറൻസ് നന്നായിരിക്കാൻ ശ്രദ്ധിക്കുക ..
സംസാരിക്കുമ്പോൾ എപ്പോഴും മറ്റുള്ളവർക്ക് പറയാനുള്ളത് കൂടി കേൾക്കാൻ തയ്യാറാവണം. അത് പോലെ തന്നെ രണ്ടു പേർക്കും താൽപ്പര്യമുള്ള വിഷയങ്ങൾ ,അല്ലെങ്കിൽ മറ്റേ ആൾക്ക് കൂടി താൽപ്പര്യം ഉള്ള വിഷയങ്ങൾ സംസാരിച്ചു തുടങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ കേൾക്കുന്ന ആൾക്ക് ബോറടിക്കും.. നമ്മുടെ പൊങ്ങച്ചം കേൾക്കാൻ ആർക്കും വലിയ താൽപ്പര്യം ഒന്നും ഉണ്ടാവില്ലല്ലോ ..
പിന്നെ സംസാരിക്കുമ്പോൾ ,പ്രത്യേകിച്ച് ഒരു ഇന്റർവ്യൂ ബോർഡിലോ, മറ്റോ ആയിരിക്കുമ്പോൾ കേൾക്കുന്ന ആളുടെ കണ്ണിലേക്ക് നോക്കി സംസാരിക്കാൻ ശ്രദ്ധിക്കുക .എന്ന് വെച്ചാൽ കണ്ണിലേക്ക് തന്നെ തുറിച്ചു നോക്കണം എന്നല്ല, മുഖത്തു നോക്കി സംസാരിക്കണം എന്നാണു ഉദ്ദേശിച്ചത്.
അത് പോലെ ചിലരുണ്ട് ,ഇപ്പോഴും വിഷമിച്ച് ഇരിക്കും, എന്തിനും പരാതി, ഏതെങ്കിലും ഫങ്ക്ഷൻ , അല്ലെങ്കിൽ സുഹൃത്തുക്കളുമായോ, കോളേജിൽ നിന്നോ, ജോലി സ്ഥലത്ത് നിന്നോ ഒക്കെ ഉള്ള യാത്രകൾ ,ഇതിലൊന്നും താൽപ്പര്യം കാണിക്കാതെ, പരാതിയും പരിഭവും മാത്രമായി ഇരിക്കുന്നവർ..ഇത്തരക്കാരെ മറ്റുള്ളവർ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് . മുഖഭാവത്തിലും നിൽപ്പിലും നടപ്പിലുമൊക്കെ ആത്മവിശ്വാസം പ്രകടിപ്പിക്കണം. അതുകൊണ്ട് ഇപ്പോഴും കോൺഫിഡന്റ് ആയി തന്നെ ഇരിക്കണം .
പിന്നെ ഒന്നുള്ളത് ,'ബി പോസിറ്റീവ്' എന്നാണ് . അതുപോലെ ക്ഷമിക്കാൻ കഴിയുക എന്നതും വളരെ പ്രധാനമാണ്. പെട്ടെന്ന് വന്ന ദേഷ്യത്തിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുനനതും അത് പോലെ എന്നെങ്കിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതിൽ ആ വ്യക്തിയോട് വിരോധം കൊണ്ട് നടക്കുന്നതും നല്ലതല്ല. നമ്മുടെ രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ..അവർ എല്ലാവര്ക്കും എപ്പോഴും സ്വീകാര്യർ ആണ് കാരണം അവർ ആരോടും പിണക്കം കാണിക്കാറില്ല എന്നത് തന്നെയാണ്.
https://www.facebook.com/Malayalivartha