താരനും മുടികൊഴിച്ചിലും തടയാൻ ഇനി എണ്ണകൾ വേണ്ട; ഇനി വിലകൂടിയ എണ്ണകൾക്ക് വിട പറയാം; എളുപ്പവഴി ഇതാ
ഭംഗിയുള്ള മുടിയിഴകൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ നിരവധി പ്രശ്‌നങ്ങൾ കൊണ്ട് മുടി വളരാതെ ഇരിക്കുകയൂം, കൊഴിയുകയും ചെയ്യുന്നു. പ്രതിവിധികൾ പലതും നോക്കിയിട്ടും മടുത്തവരാണ് നിങ്ങളെങ്കിൽ ഈ വഴി കൂടി ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇതിനും ഒട്ടും ചിലവില്ല കൈയിലുള്ള ചീപ്പ് മാത്രം മതി. മുടി ചീകാറുണ്ടെങ്കിലും ശരിയായ രീതിയിൽ ചീകിയാൽ മുടി കൊഴിച്ചിൽ മാറുന്നതിനും വളരുന്നതിനും സഹായിക്കുന്നു.
അതിനായി ഇൻവേർഷൻ മെത്തേഡ് ഉപയോഗിക്കാം. തല കുനിച്ച് നിന്ന് തലയോട്ടിയിൽ നിന്ന് താഴേയ്ക്ക് മുടി ചീകുന്ന രീതിയെയാണ് ഇൻവേർഷൻ മെത്തേഡ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ തലയിലേയ്ക്കുള്ള രക്തപ്രവാഹം വർദ്ധിക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.
തുടർച്ചയായി ഒരു മാസം ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഒന്ന് മുതൽ രണ്ട് ഇഞ്ച് വരെ മുടി വളരുമെന്നാണ് പറയുന്നത്. അതേസമയം മുടി ചീകാനുപയോഗിക്കുന്ന ചീപ്പ് ഏറെ പ്രധാനമാണ്. പല്ലകലമുള്ള ചീപ്പുകൾ ഉപയോഗിക്കുന്നത് മുടിയുടെ ജട മാറ്റാനും മുടി പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കുന്നതാണ്. ഒരുപാട് അമർത്തിയോ മൃദുവായോ ചീകരുത്.
ചീപ്പ് ശിരോചർമത്തിൽ അമരുന്ന രീതിയിലും മസാജ് ചെയ്യുന്ന വിധത്തിലുമാണ് ചീകേണ്ടത്. എന്നാൽ നനഞ്ഞ മുടി ഒരിക്കലും ചീകരുത്. ഓയിൽ മസാജ് തലയോട്ടിയിൽ എണ്ണ തേയ്ച്ച ശേഷം ഇൻവേർഷൻ മെത്തേഡ് ചെയ്താൽ കൂടുതൽ ഗുണം ചെയ്യുന്നതാണ്. എണ്ണയിലെ ഗുണങ്ങൾ പെട്ടെന്ന് ലഭിക്കുന്നതിന് ഈ രീതി സഹായിക്കുന്നു.
https://www.facebook.com/Malayalivartha