കുളിക്കുമ്ബോള്‍ ആദ്യം തല നനച്ചാൽ സംഭവിക്കുന്നത്
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിനചര്യയാണ് കുളി. ദിവസം രണ്ട് തവണ മുതല്‍ നാല് തവണ വരെ കുളിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ പ്രവൃത്തി ക്ഷീണം ഇല്ലാതാക്കുകയും പ്രസരിപ്പ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ശരീരത്തിലൂടെ വെറുതെ കുറച്ച് വെള്ളമെടുത്ത് ഒഴിച്ചാല്‍ അത് കുളിയാകില്ല. അതിന്റെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ആരോഗ്യവശങ്ങള്‍ അറിഞ്ഞ് തന്നെ കുളിക്കണം.
ശരീരത്തിന് ഉന്മേഷമേകുന്നതാണെങ്കിലും തെറ്റായ രീതിയില്‍ കുളിച്ചാല്‍ ഇത് ആരോഗ്യത്തെ ബാധിക്കും എന്നാണ് ആയുര്‍വ്വേദത്തില്‍ പറയുന്നത്. ഈ തെറ്റുകളില്‍ ആദ്യത്തേത് തലയില്‍ ആദ്യം വെള്ളം ഒഴിക്കുന്നതാണ്. ഇന്ന് മിക്കവരും ഷവറിനടിയില്‍ നിന്ന് കുളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആദ്യം നനയ്‌ക്കുക ശിരസായിരിക്കും. എന്നാല്‍ ഇത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. കാരണം നേരിട്ട് തലയില്‍ വെള്ളമൊഴിക്കുമ്ബോള്‍ തലവേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കുളിക്കുമ്ബോള്‍ ആദ്യം പാദം മുതല്‍ വെള്ളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാന്‍. അതായത് കാലില്‍ വെള്ളമൊഴിച്ച് വേണം കുളിക്കാന്‍ തുടങ്ങാന്‍. കാരണം കാലില്‍ വെള്ളമൊഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ടെന്ന് തലച്ചോറിനെ അറിയിക്കാനാകും. അല്ലെങ്കില്‍ ജലദോഷം, നീര്‍ക്കെട്ട് പോലെയുള്ള അസുഖങ്ങള്‍ പിടിപെടും. സ്‌ട്രോക്ക് വരെ ഉണ്ടാകാനും സാധ്യത ഏറെയാണ്.
കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുളളതാണ്. അതിനിടെ തലയിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്ബോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാക്കും. ഇത് പതിവായാല്‍ തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങളിലേക്ക് ക്രമേണ നയിച്ചേക്കാം.
അതിനാല്‍ കുളിക്കുമ്ബോള്‍ ആദ്യം ശരീരം നനച്ച ശേഷം മാത്രമേ തല നനയ്‌ക്കാവൂ. ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്‌ട്രോള്‍, മൈഗ്രേന്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഈ രീതി പിന്തുടരണം.
അതുപോലെ തന്നെ കുളി കഴിഞ്ഞ് തോര്‍ത്തുന്ന കാര്യത്തിലും ശ്രദ്ധ വേണം. കുളി കഴിഞ്ഞാല്‍ ആദ്യം തലയല്ല തോര്‍ത്തേണ്ടത്. തല തോര്‍ത്തുന്നതിന് മുന്‍പ് നാം മുതുക് തോര്‍ത്തണം. ആദ്യം തല തോര്‍ത്തി തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha