ഹാന്‍ഡ് വാഷ് ജെല്‍ ഹോര്‍മോണുകളെ നശിപ്പിക്കുകയും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു
പൊതുവെ നമുക്ക് ഇടയില്‍ ആരോഗ്യത്തെക്കുറിച്ച് ചില മിഥ്യാ ധാരണകളുണ്ട്. നമ്മള്‍ ശരിയെന്ന് കരുതുന്ന കാര്യങ്ങള്‍, പക്ഷെ പൂര്‍ണമായും ശരിയാകണമെന്നില്ല. അത്തരത്തില്‍ ഒന്നാണ്, കൈയിലെ അണുക്കള്‍ പോകാന്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് തന്നെ കൈ കഴുകണമെന്നത്.
അടുത്തിടെയായി നമ്മുടെ ശുചിത്വബോധത്തില്‍ വിപണി ഇടപെടുന്ന സാഹചര്യം പക്ഷെ പലരും അറിയാതെ പോകുന്നു. പരസ്യങ്ങളില്‍ പറയുന്നത് അപ്പാടെ വിശ്വസിക്കുന്നവരാണ് നമ്മള്‍. ഹാന്‍ഡ് വാഷ് ഉപയോഗിച്ചാല്‍ മാത്രമെ കൈകള്‍ അണുവിമുക്തമാകുവെന്നാണ് പരസ്യം നമ്മെ പഠിപ്പിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ വസ്തുത?
ഹാന്‍ഡ് വാഷിനേക്കാള്‍, സാദാ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതാണ് ഉത്തമമെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഹാന്‍ഡ് വാഷ് ജെല്‍ ചില ബാക്ടീരിയകളെ കൊല്ലുന്നതിന് പകരം വളര്‍ത്തുകയാണ് ചെയ്യുന്നത്.
ചില വൈറസുകള്‍ക്കെതിരെ അവ ഫലപ്രദവുമല്ല. ടിന്നിലടച്ച ഭക്ഷണത്തിലും പേപ്പറിലും കണ്ടുവരുന്ന ബിസ്ഫിനോള്‍ എ എന്ന രാസവസ്തു ഹാന്‍ഡ് വാഷില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകളെ നശിപ്പിക്കുകയും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മിസൗറി സര്‍വ്വകലാശാലയിലെ പഠനത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha