നിങ്ങൾ ഫ്രൂട്ട്സ് കഴിക്കുന്നവരാണോ? ഫ്രൂട്ട്സ് ആണെങ്കിലും അധികമായാൽ പണികിട്ടും: കരളിനെ ബാധിക്കുന്ന ഭക്ഷണങ്ങൾ ഇതൊക്കെ
ഫ്രൂട്ട് കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ അധികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ അതുപോലെയാണ് ഫ്രൂട്ടും. കരള്‍ നമ്മുടെ ശരീരത്തില്‍ വലിയ പ്രാധാന്യമുള്ള അവയവമാണ്. ഒരുപക്ഷേ കരള്‍ പ്രശ്നത്തിലായാല്‍ ശരീരത്തിലെ ഏതാണ്ട് അഞ്ഞൂറോളം പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നുവെന്നാണ് പറയുന്നത്.
കരള്‍വീക്കമോ മറ്റ് കരള്‍രോഗങ്ങളോ കൂടാതെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചര്‍മ്മത്തെയോ മുടിയെയോ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി എത്രയോ അസുഖങ്ങളിലും ആരോഗ്യാവസ്ഥകളിലും കരളിന് പങ്കുണ്ടെന്നതാണ് സത്യം. അതിനാൽ തന്നെ കരളിനെ വേണ്ട രീതിയിൽ പരിപാലിക്കണം. അതുകൊണ്ട് അമിതമായാൽ മാത്രം കരളിനെ ക്രമേണ പ്രശ്നത്തിലാക്കുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ച് അറിയാം.
അതിൽ ഒന്നാമത്തേത് പഴങ്ങള്‍ ആണ്. പഴങ്ങൾ അതവാ ഫ്രൂട്ട്സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നുതന്നെയാണ്. എങ്കിലും അമിതമായ രീതിയില്‍ പതിവായി ഫ്രൂട്ട്സ് കഴിക്കുന്നത് കരളിന് ഭാരമാകുകയും ചെയ്യാം. കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന 'ഫ്രക്ടോസ്' അധികമായെത്തുമ്പോഴാണ് കരളിന് ബുദ്ധിമുട്ടാകുന്നത്.
സോഡ, അതുപോലുള്ള പാനീയങ്ങളും പതിവാക്കുന്നത് കരളിന് നല്ലതല്ല. ഇതിലും അടങ്ങിയിട്ടുള്ള മധുരമാണ് കരളിന് വില്ലനായി വരുന്നത്. ഇന്ന് നാം കഴിക്കുന്ന മിക്ക ബ്രഡുകളും റിഫൈൻഡ് ഷുഗര്‍, പൗഡര്‍, പാമോയില്‍, ട്രാൻസ് ഫാറ്റ് എന്നിവ കൊണ്ടെല്ലാം തയ്യാറാക്കുന്നവ്വ ആയത് കൊണ്ട് ഇവ പതിവായി അകത്തെത്തുന്നത് കരളിന് നല്ലതല്ല.
മദ്യപാനവും വലിയ ദോഷമാണ് കരളിന് ഉണ്ടാക്കുന്നത്. മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയും മറ്റും അരിച്ചെടുത്ത് പുറന്തള്ളുന്ന ജോലി ചെയ്യുന്നത് കരളാണ്. ദിവസവും കുടിക്കുമ്പോൾ കരളിനുണ്ടാകുന്ന അപകടം ഊഹിക്കാവുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha