ബീറ്റ്റൂട്ട് ഫേഷ്യല്‍ ചെയ്താൽ എന്ത് സംഭവിക്കും?; അറിയാം ഇക്കാര്യങ്ങൾ
ബീറ്റ്റൂട്ട് ഫേഷ്യല്‍ ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നാണ്. എന്നാൽ ബീറ്റ്‌റൂട്ട് ഫേഷ്യല്‍ ചര്‍മ്മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടുകളും സാധാരണയായി കണ്ട് വരുന്ന ബ്ലാക്ക് ഹെയ്ഡ്‌സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍ ബീറ്റ്‌റൂട്ട് ഫേഷ്യല്‍ വളരെ ഉപകാരപ്രദമാണ്. മാത്രമല്ല ബീറ്റ്‌റൂട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കും.
അതേസമയം തന്നെ അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. അതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ഉപയോഗിച്ച് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. മുഖത്തിന് നിറത്തേക്കാളുപരി ഒരു തിളക്കമുണ്ട്. ഇതിന് ഏറ്റവും അധികം സഹായിക്കുന്നത് ബീറ്റ്റൂട്ട് തന്നെയാണ്.
ഇത് കൂടാതെ മുഖക്കുരുവിനെ ഇല്ലാതാക്കാനും ബീറ്റ്റൂട്ട് മുന്നിലാണ്. ബീറ്റ്റൂട്ടിന്റെ കഷ്ണം നാരങ്ങ നീരില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. ഇതോടെ മുഖത്തെ മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കുന്നു. മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കറുത്ത കുത്തുകളും എന്നും സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി തന്നെയാണ്. ഒരു ടേബിള്‍ സ്പൂണ്‍ ബീറ്റ്റൂട്ട് നീര് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. രാത്രി കിടക്കാന്‍ പോകുമ്പോള്‍ ഇങ്ങനെ ചെയ്ത് രാവിലെ കഴുകിക്കളയാം. ഇതും ചര്‍മ്മത്തിന് നല്ലതാണ്.
https://www.facebook.com/Malayalivartha