തണുപ്പുകാലത്തെ മുടി കൊഴിച്ചിൽ തടയാനായി പ്രത്യേക പരിചരണം വേണം; ചില ഫലപ്രദമായ പ്രതിവിധികൽ ഇങ്ങനെ
ചര്‍മ്മത്തിനും മുടിക്കുമെല്ലാം കരുതല്‍ നല്‍കേണ്ട സമയമാണ് തണുപ്പുകാലം സാധാരണയില്‍ കൂടുതല്‍ മുടി തണുപ്പുകാലത്ത് കൊഴിയുമെന്ന് വിദഗ്ധർ പറയുന്നത്. എന്നാൽ മുടിയെ വേണ്ടവിധം പരിപാലിച്ചില്ലെങ്കില്‍ തലയോട്ടിയില്‍ ചൊറിച്ചില്‍, താരന്‍, കഠിനമായ മുടികൊഴിച്ചില്‍, വരണ്ട മുടി എന്നിവയ്ക്ക് കാരണമാകാം . എന്നാൽ ഇതിനെ നേരിടാൻ ചില ഫലപ്രദമായ പ്രതിവിധികളുണ്ട്.
ഇളം ചൂടുള്ള എണ്ണ ഉപയോഗിക്കുക
മുടിക്ക് ഇളം ചൂടുള്ള എണ്ണ പുരട്ടുന്നത് തണുപ്പുകാലത്ത് വളരെയേറെ ഗുണം ചെയ്യും. മുടി കഴുകുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇത് തേക്കുക. മുടിക്ക് പോഷണം നല്‍കാനും വരള്‍ച്ച ഒഴിവാക്കാനും എണ്ണകള്‍ സഹായിക്കും. ഒലിവ് ഓയില്‍, ബദാം ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള എണ്ണകള്‍ ചെറുതായി ചൂടാക്കി മുടിക്ക് പുരട്ടുക. ഒലിവ് എണ്ണയോ ബദാം എണ്ണയോ
ഷാംപൂ, കണ്ടീഷണര്‍ ഉപയോഗിക്കുമ്പോൾ
തണുപ്പുകാലത്ത് ഷാംപൂ, കണ്ടീഷണര്‍ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. മുടി വരണ്ടുണങ്ങുന്ന തരത്തിലുള്ള ഷാംപൂ ഒഴിവാക്കണം. മഞ്ഞുകാലത്തിന് അനുയോജ്യമാണോ എന്ന് പ്രത്യേകം ഉറപ്പുവരുത്തി മാത്രം മുടിയില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക. എണ്ണ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കില്‍ കണ്ടീഷണര്‍ അടിസ്ഥാനമാക്കിയുള്ള ഷാംപൂകളും മുടിയില്‍ മോയ്‌സ്ചറൈസര്‍ ഗുണങ്ങള്‍ നല്‍കുന്ന കണ്ടീഷണറുകളും പ്രയോഗിക്കുക.
രാസവസ്തുക്കളും മുടി ഹീറ്റ് ചെയ്യുന്നതും കുറയ്ക്കുക
ഈ സീസണില്‍ അമിതമായ രീതിയില്‍ മുടിക്ക് നിറങ്ങളും നല്‍കാതിരിക്കുക. ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ മുടി സംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. മുടിക്ക് രാസവസ്തുക്കള്‍ നിറഞ്ഞ വസ്തുക്കള്‍ ഉപയയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്ര നല്ലതല്ല. തണുപ്പു കാലത്ത് മുടി ചുരുട്ടാനോ സ്ട്രെയ്റ്റന്‍ ചെയ്യാനോ വോളിയം കൂട്ടാനോ ഉപയോഗിക്കുന്ന ഹീറ്റ് സ്റ്റൈലറുകളുടെ ഉപയോഗം കുറയ്ക്കുക. ഇത്തരം ഉപകരണങ്ങള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും മുടി കൂടുതല്‍ വരണ്ടതാകുന്നു. ഈര്‍പ്പവും മൃദുത്വവും നിലനിര്‍ത്താന്‍ നിങ്ങളുടെ മുടി തുണികൊണ്ട് കെട്ടിവയ്ക്കുക.
എല്ലാ ദിവസവും മുടി കഴുകരുത്
എല്ലാ ദിവസവും തല നനയ്‌ക്കേണ്ട. അമിതമായി മുടി കഴുകുന്നത് മുടിയുടെ മോയ്ച്യര്‍ നഷ്ടമാകാനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകും. മുടി കഴുകാനായി ഷാംപൂ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക എണ്ണയായ സെബവും നീക്കം ചെയ്യുന്നു. ആരോഗ്യമുള്ള മുടിക്ക്, സെബം കേടുകൂടാതെ സൂക്ഷിക്കാന്‍, ആഴ്ചയില്‍ മൂന്ന് തവണ മുടി കഴുകുന്നതാണ് നല്ലത്.
ഭക്ഷണം ശ്രദ്ധിക്കുക
കൊഴിച്ചില്‍ തടയുന്നു. ഒമേഗ-3, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കുക. ഇതിനായി സാല്‍മണ്‍, ഓയ്‌സ്റ്റര്‍, മത്തി, ട്യൂണ, വാല്‍നട്ട്, ബ്രൊക്കോളി, ബ്ലൂബെറി, കിഡ്നി ബീന്‍സ്, തക്കാളി മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുക
വരണ്ട മുടിക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഹെയര്‍ മാസ്‌കുകള്‍ ഉണ്ട്. ഇത് മുടിയുടെ വരള്‍ച്ച നീക്കുകയും ആരോഗ്യം കാക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഈ മാസ്കുകൾ കഴുകി കളയണം.
വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു ഹെയർ മാസ്ക്
ഒരു പഴുത്ത വാഴപ്പഴം എടുത്ത് ഒരു പാത്രത്തില്‍ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് ഒന്നിച്ച് ഇളക്കി മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. തുണി കൊണ്ട് മുടി മൂടി വയ്ക്കുക. 30-40 മിനിറ്റ് ഇത് വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
https://www.facebook.com/Malayalivartha