വീട്ടിൽ പല്ലി ശല്യം അസഹനീയമാണോ? സവാളയ്‌ക്കൊപ്പം ഈ രണ്ട് സാധനങ്ങൾ മാത്രം മതി, പല്ലിയെ തുരത്താം
വീട് വൃത്തിയായി സൂക്ഷിക്കുമെങ്കിലും വലിയ പ്രശ്‌നമാകുന്നത് പല്ലിയാണ്. എന്നാൽ അടുക്കളയിൽ പല്ലികൾ വരുന്നത് അത്ര നല്ലതല്ല. കാരണം ആഹാര സാധനങ്ങളിലും മറ്റും പല്ലികൾ കടന്നു കയറുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇനി പേടിക്കണ്ട പല്ലികളെ തുരത്താൻചില സൂത്രങ്ങൾ പറയാം.
സാധാരണയായി എല്ലാ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ചില സാധനങ്ങളാണ് വെളുത്തുളളിയും സവാളയും മുട്ടയും. ഇവ ഉപയോഗിച്ചു പല്ലികളെ ഒരു പരിധിവരെ തുരത്താൻ കഴിയുന്നതാണ്. മുട്ടയുടെയും വെളുത്തുള്ളിയുടെയും സവാളയുടെയും മണം പല്ലികൾക്ക് സഹിക്കാനാവുന്നതല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് ഉപയോഗിച്ച് പല്ലികളെ വീട്ടിൽ നിന്നും അകറ്റാം.
ഇതിനു ഉപയോഗിച്ച മുട്ടയുടെ തോട് തുടച്ചെടുക്കുക. ശേഷം പല്ലികൾ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകൾ, ജനാലകൾ എന്നിവയ്ക്ക് സമീപം ഈ മുട്ടത്തോട് വയ്ക്കാം. ഇത് പല്ലികളെ അകറ്റി നിർത്തും. മറ്റൊന്ന് മുറിയുടെ മൂലകളിലും ജനൽ പടികളിലുമൊക്കെ വെളുത്തുള്ളി അല്ലികളും മുറിച്ച സവാളയും വയ്ക്കാം. അതല്ലെങ്കിൽ വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തിൽ കലർത്തി മുക്കിലും മൂലയിലും സ്പ്രേ ചെയ്യുന്നതും പല്ലികളെ തുരത്താൻ സഹായിക്കും.
https://www.facebook.com/Malayalivartha