കുട്ടികൾക്കു ചായയും കാപ്പിയും നൽകുന്നത് നല്ലതാണോ? പഠനങ്ങൾ പറയുന്നത് കേൾക്കൂ
നമ്മുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പാനീയങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. എന്നാൽ കുട്ടികൾക്ക് ഇതുപോലെ ചായയും , കാപ്പിയും നൽകുന്നത് നല്ലതാണോ ചീത്തതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ. കുട്ടികളാകുമ്പോൾ പലപ്പോഴും പാൽ ആകും നൽകുന്നത്. അതിനു കാരണമുണ്ട്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണിയലാണ് അത്.
നമ്മൾ ഉപയോഗിക്കുന്ന തേയില, കൊക്കോക്കുരു, കാപ്പിക്കുരു ഇവയിലെല്ലാം കഫീൻ ഉണ്ട്. ഇത് കൂടാതെ ഐസ്ക്രീം, ചില പ്രോട്ടീന്‍ ഷേക്കുകൾ, എനർജി ബാർ ഇവയിലെല്ലാം കഫീൻ ചേർക്കുന്നുണ്ട്. അതിനാൽ തന്നെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ, കൂടാതെ ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഇവരൊക്കെ കഫീൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇനി കുട്ടികളിൽ കഫീൻ ഉപയോഗിച്ചാല്‍ ഉള്ള പ്രശ്‌നങ്ങൾ അറിയാം. യുഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കഫീൻ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണ്. വളരെ പെട്ടെന്നു തന്നെ ഇത് ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പ്രാഥമികമായി തലച്ചോറിനെയും മറ്റ് അവയവങ്ങളെയും കഫീൻ ബാധിക്കുന്നെന്നാണ് കണ്ടെത്തൽ. പരിഭ്രമവും പരിഭ്രാന്തിയും അസ്വസ്ഥതയും ഇതിന്റെ പാർശ്വഫലങ്ങളാണ്.
കുട്ടികളിൽ കഫീൻ രക്തസമ്മർദം കൂട്ടുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുകയും ചെയ്യും. കഫീന്റെ അളവ് കൂടുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്കും കൂടുമെന്ന് പഠനത്തിലൂടെ കണ്ടെത്തി. മാത്രമല്ല കഫീന്റെ ഉപയോഗം കുട്ടികളിൽ ഉദരപ്രശ്നങ്ങൾ ഉണ്ടാക്കും. കൂടിയ അളവിൽ ഉപയോഗിച്ചാൽ ഓക്കാനം, ഛർദി, അതിസാരം ഇവ കുട്ടിക്കുണ്ടാകാം.
അതേസമയം ഭക്ഷണത്തിൽ കഫീൻ കൂടുതൽ ഉപയോഗിക്കുന്ന കുട്ടികളിൽ ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാകുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെയും വരും. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അസ്വസ്ഥത, ഹൃദയമിടിപ്പിന്റെ നിരക്കു വ്യത്യാസപ്പെടുക തുടങ്ങിയവയും ഉണ്ടാകും. അതുപോലെ എന്ന് ഫുഡ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുതിർന്നവർ 10 ഗ്രാമിലധികം കഫീൻ ഉപയോഗിച്ചാൽ അപൂർവമായി മരണം പോലും സംഭവിക്കാം എന്ന് വെളിപ്പെടുത്തിയിരുന്നു.
വളരുന്ന പ്രായത്തിൽ ചായ, കാപ്പി, സോഡ, എനർജി ഡ്രിങ്ക്സ് ഇതൊന്നും കുട്ടികൾ കുടിക്കാൻ പാടില്ല. പ്രത്യേകിച്ച് 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ കഫീൻ ഒട്ടും ഉപയോഗിക്കരുത്. അതുപോലെ 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ 85 മുതൽ 100 മി. ഗ്രാമിൽ അധികം ആകാൻ പാടില്ല. അതായത് രണ്ടു കപ്പ് ചായയിൽ അധികം കുടിക്കരുത് എന്ന് സാരം.
https://www.facebook.com/Malayalivartha