തടി കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന അടിപൊളി ഐറ്റം ; ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ...
തണ്ണിമത്തന്‍ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനു ചര്‍മ്മത്തിനും വളരെ നല്ലതാണ്. അതുപോലെ തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ജ്യൂസ് ആണ് തണ്ണിമത്തന്‍ ജ്യൂസ്. മാറിയ ജീവിതശൈലി മൂലം അമിതവണ്ണത്തിന് കാരണമാകാറുണ്ട്. അതിനാൽ അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിയുകയും, അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്.
തടി കുറയ്ക്കുന്നതിന് തണ്ണിമത്തന്‍ ജ്യൂസിൽ അല്‍പം കുരുമുളക് കൂടി ചേര്‍ത്താല്‍ ഇത് കലോറി എരിച്ചു കളയുന്നു. അതുപോലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് തണ്ണിമത്തന്‍-കുരുമുളക് ജ്യൂസ്. ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.
മാത്രമല്ല വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍.
വെള്ളമാണ് തണ്ണിമത്തനില്‍ ഏറ്റവുമധികമുള്ളത്. അതിനാൽ ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തന്‍ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയര്‍ നിറയ്ക്കും. ഇത്, കൂടുതല്‍ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha