ഈ അഞ്ച് ശീലങ്ങൾ നിങ്ങൾക്കുണ്ടോ? ആരോഗ്യം തകര്‍ക്കുന്ന ഈ ശീലങ്ങൾ ഉണ്ടെങ്കിൽ ഉടൻ മാറ്റുക: അറിയാം ഇക്കാര്യങ്ങൾ
ദിവസേനയുള്ള നമ്മുടെ പ്രവർത്തികൾ എല്ലാം തന്നെ നേരിട്ടോ അല്ലാതെയോ ആരോഗ്യത്തെ പതിക്കുന്നുണ്ട്. അതിൽ ഭക്ഷണം, ഉറക്കം, വ്യായാമം മുതല്‍ നമ്മള്‍ എന്ത് ചിന്തിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നത് വരെ നമ്മുടെ ആരോഗ്യത്തെ ബാധിക്കാവുന്നതാണ്. ജീവിതരീതികളിലൂടെ അത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളെ കുറിച്ചറിയാം.
അതിൽ ഒന്നാമത്തേത് ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം കഴിക്കുന്നവരാണ്. ശരീരത്തിന് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് വിശപ്പിലൂടെ തിരിച്ചറിയുകയും ഭക്ഷണം കഴിച്ച് ആ പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ വിശന്നില്ലെങ്കിലും ഇടയ്ക്കിടെ കഴിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യത്തെ പല രീതികളില്‍ ബാധിക്കുന്നതാണ്.
വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ ഓരോരുത്തരും അവരവരുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രായം എന്നിവയെല്ലാം അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ. അളവുകൾ തെറ്റിച്ച് കൂടുതല്‍ സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുന്നവർക്ക് ഇത് വലിയ പ്രശ്‌നമാകാം.
അതേസമയം രാത്രി ഏറെ വൈകി അത്താഴം കഴിക്കുന്ന ശീലമുള്ളവരാണെങ്കിലും ഈ ശീലംഎത്രയും പെട്ടെന്ന് മാറ്റാൻ ശ്രദ്ധിക്കുക. കാരണം ഇത് മൂലം ദഹന പ്രശ്‌നം മുതൽ ക്രമേണ പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പലതിലേക്കും ഇത് നയിക്കാം.
അതുപോലെ രാത്രി നേരത്തെ ഉറങ്ങുന്നതാണ് ശരീരത്തിനും മനസിനും എപ്പോഴും ഉത്തമം. പാതിരാത്രി കഴിഞ്ഞ് ഉറങ്ങുന്ന ശീലം മാറ്റുന്നതാണ് നല്ലത്. ഉറക്കം നേരാംവണ്ണം ലഭിച്ചില്ലെങ്കില്‍ അത് ഹൃദയത്തെ വരെ ബാധിക്കാം. കൂടാതെ ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് വഴി എല്ലായ്പോഴും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിടാം.
https://www.facebook.com/Malayalivartha