മൂടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം, പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാം, പുതിയ മുടി വളരുവാന്‍ ഇത് പരീക്ഷിക്കൂ
മുടികൊഴിച്ചിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രധാനപ്രശ്നം ആണ്. അതിപ്പോൾ സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഉറങ്ങി എണീറ്റാല്‍ തലയിണയില്‍ മുടി കാണപ്പെടുന്നുണ്ടെങ്കില്‍ അത് മുടികൊഴിച്ചിലാണ്. അതുപോലെ കുളി കഴിഞ്ഞാല്‍ ബാത്ത്‌റൂമിലും അതുപോലെ, മുടി ചീകുമ്പോഴും, തലമുടി തോര്‍ത്തുമ്പോഴേല്ലാം മുടി കൊഴിയുന്നത് മുടി കൊഴിച്ചിലിന്റെ ലക്ഷണങ്ങളാണ്.
എന്നാൽ, മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് ഹോട്ട് ഓയില്‍ മസാജ്. മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവ അകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ് സഹായിക്കും.വെര്‍ജിന്‍ ജോജോബാ ഓയില്‍ അല്‍പം വീതം മിശ്രിതമാക്കിയെടുക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരുപാത്രം വെള്ളത്തില്‍ വച്ചു ചൂടാക്കി എടുക്കുക. പൊള്ളുന്ന ചൂടാവരുത്.
വിരലുകള്‍ എണ്ണയില്‍ മുക്കി മുടിയിഴകള്‍ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടില്‍ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ ഉപയോഗിച്ച് കഴുകുക. തലമുടിക്ക് വേണ്ട പ്രോട്ടീന്‍ നല്‍കാനും മോയിസ്ചറൈസേഷന്‍ നിലനിര്‍ത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഓയില്‍ മസാജ് സഹായിക്കും.
ഇത്തരത്തില്‍ മസാജ് ചെയ്യുമ്പോള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പാപ്പില സെല്‍സ് ആക്ടിവേറ്റാക്കി നല്ലരീതിയില്‍ പുതിയ മുടി വരുന്നതിനും മുടിയ്ക്ക് നല്ല ഉള്ള് ലഭിക്കുന്നതിനും സഹായിക്കും.നിങ്ങള്‍ തലയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ ഉപയോഗിച്ച് തലയോട്ടില്‍ വിരലുകളുടെ തുമ്പുകൊണ്ട് കുറഞ്ഞത് നാല് മിനിറ്റെങ്കിലും മസാജ് ചെയ്യണം. ഇത്തരത്തില്‍ 24 ആഴ്ച്ചയോളം ചെയ്താല്‍ മുടിയുടെ വളര്‍ചയില്‍ നല്ലരീതിയില്‍ വ്യത്യാസം കാണുവാന്‍ സാധിക്കും.
https://www.facebook.com/Malayalivartha