ഈ ശീലം വേണ്ടേ വേണ്ട...! ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം, ഇയർഫോൺ ഉപയോഗിക്കുന്നവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്
ഇയര്‍ ഫോണ്‍ ഉപയോഗം ഇന്ന് വളരെ കൂടിയിരിക്കുകയാണ്. ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. എന്നാൽ, ഇതിൽ വലിയൊരു അപകടം ഒളിഞ്ഞ് കിടപ്പുണ്ട്. ഇയർഫോണും ഉപയോഗിച്ചോളു. പക്ഷേ മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഒരാൾ ഉപയോഗിച്ച ഇയർ ഫോൺ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ബഡ് വഴി ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു.
ഇത് ചെവിയിൽ പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.ഭാവിയിൽ കേൾവിക്കുറവിനും ഇത് ഇട വരുത്തും. മാത്രമല്ല, ഈ ബാക്ടീരിയകൾ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് ചർമ്മത്തിൽ അണുബാധയുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
https://www.facebook.com/Malayalivartha