കോൺടാക്റ്റ് ലെൻസ് കണ്ണിൽ വച്ച് യുവാവ് കിടന്നുറങ്ങി..ഉറക്കമെഴുന്നേറ്റപ്പോൾ കണ്ണില്ലാ...ഏഴ് വർഷമായി ഇയാൾ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നുണ്ട്. അവ ധരിച്ച ശേഷം മെെക്ക് അത് പുറത്തെടുക്കാൻ മറന്നുപോകുന്നു പിന്നാലെ സംഭവിച്ചത്...
കോൺടാക്റ്റ് ലെൻസ് കണ്ണിൽ വച്ച് കിടന്ന 21കാരന്റെ കാഴ്ച നഷ്ടമായി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്. 21കാരനായ മെെക്ക് ക്രംഹോൾഡ് കോൺടാക്റ്റ് ലെൻസ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസെെറ്റ് കാരണം ഇദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഏഴ് വർഷമായി ഇയാൾ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നുണ്ട്. അവ ധരിച്ച ശേഷം മെെക്ക് അത് പുറത്തെടുക്കാൻ മറന്നുപോകുന്നു ഇതാണ് കാഴ്ച നഷ്ടമാകാൻ കാരണമായത്.കണ്ണിന്റെ പിൻഭാഗം വികസിപ്പിച്ച് നോക്കിയ ശേഷം ഡോക്ടർമാർ മെെക്കിന് ഹെർപ്പസ് സിംപ്ലക്സ് വെെറസ് ടെെപ്പ് 1 (HSV-1) ആണെന്ന് കണ്ടെത്തി. ഡോക്ടർമാർ ചികിത്സിച്ചെങ്കിലും ഇയാളുടെ നില വഷളാക്കുകയായിരുന്നു. അവസാനം, മാംസം ഭക്ഷിക്കുന്ന അപൂർവ ഇനം പാരസെെറ്റായ അകാന്തമീബ കെരാറ്റിറ്റിസ് മെെക്കിന്റെ വലതുകണ്ണ് ഭക്ഷിക്കുന്നതായി കണ്ടെത്തി.
ആദ്യം മെെക്കിന് കണ്ണിൽ കോൺടാക്റ്റു ലെൻസുകൾ തട്ടുന്നതുപോലെ തോന്നി ഉടനെ അയാൾ അത് എടുത്തുമാറ്റി. പിറ്റേന്ന് രാവിലെ ബേസ്ബാൾ കളിക്കാൻ പോയപ്പോൾ കണ്ണിന് എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നി ലെൻസ് ഉടൻ മാറ്റുകയായിരുന്നു. തുടന്ന് മെെക്ക് തിരിച്ചുപോയി മാതാപിതാക്കളോട് നേത്ര ഡോക്ടറെ കാണണമെന്ന് പറയുകയും അവർ ഒരുമിച്ച് ഡോക്ടറെ കാണാൻ പോകുകയും ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബർ 19നാണ് ഇയാൾ ലെൻസുകൾ അഴിക്കാതെ ഉറങ്ങിയത്. ഇത് ഒരു സ്ഥിരമായ ആഘാതം പോലെയാണെന്നും വേദനയാണെന്നും മെെക്ക് പറയുന്ന. രോഗം കണ്ടെത്തിയ ആദ്യത്തെ രണ്ടാഴ്ച ഭയങ്കര വേദനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെെക്കിന്റെ ഒരു കണ്ണ് മാറ്റിവയ്ക്കേണ്ടി വന്നേക്കും. എന്നാൽ ശസ്ത്രക്രിയയ്ക്ക് യോഗ്യനായാൽ മാത്രമേ ട്രാൻസ്പ്ലാന്റ് ചെയ്യാൻ കഴിയും. അങ്ങനെ ചെയ്താൽ ഒരു 50ശതമാനം കാഴ്ച ശക്തി മെെക്കിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. കോൺടാക്റ്റ് ലെൻസ് ഉപയോഗിച്ച് ഉറങ്ങുന്നതിനെതിരെ ബോധവൽക്കരിക്കാനാണ് ഇപ്പോൾ മെെക്ക് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha