ചെറുനാരങ്ങ കേടുകൂടാതെ കൂടുതൽ ദിവസം വീട്ടിൽ സൂക്ഷിക്കാം, ഈ ട്രിക്ക് ഒന്ന് പരിക്ഷിച്ച് നോക്കൂ...!
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും. പുറംന്തോടിലെ ഈർപ്പം നഷ്ടപ്പെടുകയും അവയിലെ കറുത്ത പാടുകൾ വികസിക്കാൻ തുടങ്ങുകയും അതുവഴി അഴുകാനും തുടങ്ങും. എന്നാൽ വിഷമിക്കേണ്ട.
ചെറുനാരങ്ങ കേടുകൂടാതെ കൂടുതൽ ദിവസം സൂക്ഷിക്കാൻ ഏതാനും വഴികൾ ഇതാ. എപ്പോഴും നാരങ്ങ സിപ്ലോക്ക് ബാഗുകളിൽ കെട്ടിവെക്കാൻ ശ്രമിക്കുക. ഇതുവഴി കൂടുതൽ വായുകടക്കാതെയിരിക്കും. ചെറുനാരങ്ങയുടെ രുചിയും ജലാംശവും നാലാഴ്ചവരെ നിലനിർത്താൻ ഇതുസഹായിക്കും.
https://www.facebook.com/Malayalivartha