ലിപ്സ്റ്റിക്കില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ, ദിവസവും ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇത് പ്രത്യേകം ശ്രദ്ധിക്കുക
പല പെണ്‍കുട്ടികളും ഇന്ന് ദിനസേന ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ്. അതും ബ്രാന്‍റഡ് തന്നെ ഉപയോഗിക്കുന്നവരാണ് അധികവും. ചുവപ്പ്, പിങ്ക് അങ്ങനെ പല നിറങ്ങളിലായി വിവിധ ബ്രാൻഡുകളുടെ ലിപ്സ്റ്റിക്കുകൾ മാർക്കറ്റുകളിൽ ഇന്ന് ലഭ്യമാണ്.
എന്നാല്‍ ലിപ്സ്റ്റികില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലർക്കും കൃത്യമായി അറിയില്ല. ലിപ്സ്റ്റിക് ഉപയോഗം മൂലം പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ പല ഭാഗങ്ങളെയും മോശമായി ബാധിക്കാം.
കരളിനെയും വൃക്കയെയും വരെ ഈ ഘടകങ്ങള്‍ ബാധിക്കും. ത്വക്ക് രോഗങ്ങള്‍ വരാനും അലര്‍ജിയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ലിപ്സ്റ്റിക് ഉപയോഗം കഴിഞ്ഞതിന് ശേഷം വായ് നന്നായി കഴികുക.
https://www.facebook.com/Malayalivartha