പതിവായി അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരാണോ നിങ്ങള്‍?
ജോലിക്ക് പോകുന്നവര്‍ മിക്കപ്പോഴും തങ്ങളുടെ ഉറക്കത്തിന് കൃത്യമായ സമയം കൊടുക്കാറില്ല. ഉറക്കക്കുറവ് മനുഷ്യ ശരീരത്തിലെ കാലുകളിലെ ധമനികളുടെ തടസ്സത്തിന്റെ സാധ്യത ഇരട്ടിയാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതിനെ അപേക്ഷിച്ച് അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് (പിഎഡി) വരാനുള്ള സാധ്യത 74 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനത്തില്‍ പറയുന്നു.
കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തയോട്ടം കുറയ്ക്കുന്ന ഒരു സാധാരണ അവസ്ഥയാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്. ധമനികളില്‍ ഫാറ്റി പ്ലാക്ക് അടിഞ്ഞുകൂടുന്നതാണ് ഇത് പ്രാഥമികമായി സംഭവിക്കുന്നത്. ജഅഉ ഏത് രക്തക്കുഴലിലും സംഭവിക്കാം. പക്ഷേ ഇത് കൈകളേക്കാള്‍ കാലുകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
ആഗോളതലത്തില്‍ 200 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി) ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കാലുകളിലെ ധമനികളിലെ രക്തയോട്ടം നിയന്ത്രിക്കുകയും സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ഡോ. യുവാന്‍ പറഞ്ഞു. ഉറക്കക്കുറവ് കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരുന്നു. ഇത് പിഎഡി പോലെ അടഞ്ഞ ധമനികള്‍ മൂലമാണ് ഉണ്ടാകുന്നത്.
650,000ത്തിലധികം പേരിലാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ ദൈര്‍ഘ്യവും പകല്‍ ഉറക്കവും പിഎഡി ന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത്, അന്വേഷകര്‍ സ്വാഭാവികമായി ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങള്‍ നടത്താന്‍ ജനിതക ഡാറ്റ ഉപയോഗിച്ചു.
ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത് രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്ന് സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകന്‍ ഡോ. ഷുവായ് യുവാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha