വെറും വയറ്റിൽ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? ഈ ശീലം തുടന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത്
വെറും വയറ്റിൽ കാപ്പികുടിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാൽ ഈ ശീലം അത്രനല്ലതല്ല, അസിഡിറ്റി കൂടാന്‍ ഇത് കാരണമാകുന്നു. മാത്രമല്ല, ഹൃദയമിടിപ്പ് കൂടുക, ദഹനക്കുറവുണ്ടാകുക തുടങ്ങിയ അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നു. വീണ്ടും വീണ്ടും കാപ്പി കുടിക്കണമെന്ന് തോന്നുന്നതിന്റെ പ്രധാന കാരണം കാപ്പിയിലെ കഫീനാണ്.
കഫീന്റെ അളവ് വര്‍ദ്ധിച്ചാല്‍ അതു ബാധിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഹൃദയമിടിപ്പ് കൂടും, എപ്പോഴും ഛര്‍ദ്ദിക്കാന്‍ തോന്നും. വിറയല്‍, അസ്വസ്ഥത ഇതിന്റെയൊക്കെ കാരണവും ഈ കാപ്പിയിലെ കഫീന്‍ തന്നെ. ജോലിക്കിടയിലും പഠനത്തിലും ഉറക്കത്തെ അകറ്റി നിര്‍ത്താന്‍ നാം കാപ്പി കുടിക്കാറുണ്ട്.
എന്നാല്‍, ഈ കാപ്പി കുടി പിന്നീട് ഉറക്കം തന്നെ ഇല്ലാതാക്കും. ഈ ഉറക്ക കുറവ് ശരീരത്തിന്റെ തന്നെ താളം തെറ്റിക്കും. രക്തസമ്മര്‍ദ്ദം കൂടാനും കാപ്പി ഒരു കാരണമാകും. അതിനാല്‍, കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലത്.
https://www.facebook.com/Malayalivartha