പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളും, കുടുംബ ഉത്തരവാദിത്തങ്ങളും: അമ്മമാരുടെ പ്രശ്‌നം ചില്ലറയല്ല: ശ്രദ്ധിച്ചില്ലെങ്കിൽ പിടിമുറുക്കുന്നത് ഗുരുതര രോഗങ്ങൾ...
യുകെയിലെ ഒരു സര്‍വേ പ്രകാരം, ജോലി ചെയ്യുന്ന സ്ത്രീകളില്‍ 80 ശതമാനത്തിലധികം പേരും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഒരു ആരോഗ്യ പ്രശ്നമെങ്കിലും അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍, കുടുംബത്തിന്റെ ആവശ്യങ്ങള്‍, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി അവര്‍ ഒരു ദിവസം മുഴുവന്‍ സമയം ചെലവഴിക്കുന്നു. സമ്മര്‍ദ്ദം, ഉറക്കക്കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ദീര്‍ഘനേരം ഇരിക്കല്‍, ജോലിഭാരം, മോശം ഭക്ഷണശീലങ്ങള്‍ എന്നിവ ജോലി ചെയ്യുന്ന അമ്മമാരില്‍ ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നു.
അതിനാല്‍ ജോലി ചെയ്യുന്ന ഓരോ അമ്മയും അവരുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ ക്ഷീണം അനുഭവപ്പെടുന്നു എന്ന് പറയുന്നുണ്ട്. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് 28% കൂടുതല്‍ തളര്‍ച്ചയോ വിട്ടുമാറാത്ത ജോലിസമ്മര്‍ദ്ദമോ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. തലവേദന, നെഞ്ചുവേദന, വയറുവേദന, ഓക്കാനം, മുടികൊഴിച്ചില്‍ തുടങ്ങിയ വൈകാരികവും ശാരീരികവുമായ ലക്ഷണങ്ങളും ഇവരിലുണ്ടാകുന്നു. ജോലി ചെയ്യുന്ന അമ്മമാരെ ബാധിക്കുന്ന ചില സാധാരണ ആരോഗ്യ പ്രശ്‌നങ്ങളും ആരോഗ്യത്തോടെയിരിക്കാന്‍ ശീലിക്കേണ്ട കാര്യങ്ങളും നോക്കാം...
- ജോലി ചെയ്യുന്ന അമ്മമാരുടെ ഉദാസീനമായ ജീവിതശൈലി കാരണം 35 വയസ്സിന് താഴെയുള്ളവര്‍ക്ക് പോലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നു. മോശം ഭക്ഷണ ശീലങ്ങള്‍, പലപ്പോഴും ഭക്ഷണം ഒഴിവാക്കല്‍, സമ്മര്‍ദ്ദകരമായ ജീവിതം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയ്ക്ക് കാരണമാകും.
- ജോലി ചെയ്യുന്ന മിക്ക അമ്മമാരും 24 മണിക്കൂറും ജോലി ചെയ്യുന്നത് പോലെയാണ്. വീട്ടുജോലിയും ഓഫീസ് ജോലിയും അവര്‍ക്ക് ഒരുപോലെ കൊണ്ടുപോകേണ്ടതായി വരുന്നു. അതിനാല്‍ അവര്‍ക്ക് എല്ലായ്പ്പോഴും ക്ഷീണവും അമിതഭാരവും അനുഭവപ്പെടുന്നു. പുതിയ അമ്മമാര്‍ക്ക് അവരുടെ കുട്ടിയെ പരിപാലിക്കേണ്ട ചുമതല കൂടി വരുന്നുണ്ട്. കുഞ്ഞിന് രാത്രിയില്‍ മുലയൂട്ടുകയും ചെയ്യുന്നു. ജോലി ചെയ്യുന്ന മിക്ക അമ്മമാര്‍ക്കും ഉറക്കം വളരെ കുറവാണ്. ഇത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
- ഗര്‍ഭകാലത്തും അതിനുശേഷവും ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഹൈപ്പോതൈറോയിഡിസം സ്ത്രീകളില്‍ ഇരട്ടിയായി വര്‍ധിക്കുന്നു. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും കാരണമാകുന്നു. വിട്ടുമാറാത്ത മലബന്ധം അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, നിര്‍ജ്ജലീകരണം എന്നിവ സംഭവിക്കുന്നു. ഇതിനു പരിഹാരമായി പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
- ജോലി ചെയ്യുന്ന അമ്മമാര്‍ ഇടതടവില്ലാതെ പണിയെടുക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ നട്ടെല്ലിന് വലിയ പ്രശ്‌നം സംഭവിക്കുന്നു. പ്രത്യേകിച്ച് ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്. ഇടവേളകളില്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ കസേരകയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സമയമില്ലാതെ ഇരിക്കുന്നത് ശരീര ചലനത്തെ നിയന്ത്രിക്കുകയും നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. വീട്ടിലും അവര്‍ക്ക് വിശ്രമിക്കാന്‍ സമയം കിട്ടുന്നില്ല.
- പുതിയ അമ്മമാരിൽ കൂടുതലായി കണ്ടുവരുന്ന അസ്വസ്ഥതയാണ് സ്തനങ്ങള്‍ക്ക് അസ്വസ്ഥത. മിക്ക പുതിയ അമ്മമാരും മുലയൂട്ടുന്ന കാലത്താണ് ജോലിയില്‍ തിരിച്ചു കയറാറ്. ജോലി ചെയ്യുന്ന ചില പുതിയ അമ്മമാര്‍ പാല്‍ പമ്പ് ചെയ്ത് കളയാറുണ്ട്. എന്നിരുന്നാലും ഇതിന്റെ സമ്മര്‍ദം ശരീരത്തെ ബാധിച്ചേക്കാം. ഇത് സ്തനത്തിന് അസ്വസ്ഥത സൃഷ്ടിക്കും. സാധ്യമെങ്കില്‍, കുറഞ്ഞത് 6 മാസമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി ജോലിക്ക് പോകുക.
- മോശം ഭക്ഷണ ശീലങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് മൂലം ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ഇത് ഫാറ്റി ലിവര്‍, ഹൈപ്പര്‍ടെന്‍ഷന്‍ മുതലായവയിലേക്ക് നയിക്കുന്നു. ദിവസവും 30 മിനിറ്റ് നടത്തം അല്ലെങ്കില്‍ ജോഗിംഗ് പോലുള്ള ചില ശാരീരിക വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.
- നിങ്ങളുടെ ശരീരത്തിന്റെ നല്ല ആരോഗ്യത്തിനായി ദിവസവും ഒരു പഴമെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്റെ അഭാവമുള്ള പല വിറ്റാമിനുകളുടെയും പോരായ്മക പരിഹരിക്കാന്‍ ഇത് സഹായിക്കും.
- ഓഫീസില്‍ ഒരേ ഇരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. മിക്കപ്പോഴും അത്തരക്കാര്‍ക്ക് 8 അല്ലെങ്കില്‍ 9 മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നു. വളരെയധികം നേരം ഇത്തരത്തില്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് ദോഷകരമാണ്. അതിനാല്‍, ഇടയ്ക്കിടെ ബ്രേക്ക് എടുത്ത് അല്‍പം നടക്കാന്‍ ശ്രമിക്കുക.
https://www.facebook.com/Malayalivartha