താരനാണ് വില്ലൻ: രണ്ട് ദിവസം ഇങ്ങനെ ചെയ്യൂ! മാറ്റം തിരിച്ചറിയൂ.....
എണ്ണമയം മൂലം തലയോട്ടിയില്‍ പറ്റിയിരിക്കുന്ന താരന്‍ ആണ് എപ്പോഴും വില്ലന്‍. വരണ്ട താരനേക്കാള്‍ പ്രശ്‌നമുണ്ടാക്കുന്നതാണ് തലയോട്ടിയില്‍ പറ്റിയിരിക്കുന്ന താരന്‍. ഇത് എണ്ണമയമുള്ള മുടിയുള്ളവരെ എല്ലാം ബാധിക്കുന്നു. ഇത് കൂടാതെ മുടിയുടെ ഇഴകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ അത് മുടിയുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു. ഇവ മുടിയുടെ ഇഴകളില്‍ പറ്റി നില്‍ക്കുകയും മുടിയില്‍ നിന്ന് വേര്‍പെട്ട് പോരുന്നതിന് പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്നു. ഈര്‍പ്പമുള്ള താരന്‍ നിങ്ങളുടെ തലയോട്ടിയില്‍ താഴെ സ്ഥിതി ചെയ്യുന്ന സസെബാസിയസ് ഗ്രന്ഥികളിലെ അമിത എണ്ണ ഉത്പാദനം മൂലമാണ് ഉണ്ടാവുന്നത്.
ഇത് പലപ്പോഴും നിങ്ങളുടെ മുടിയും തലയോട്ടിയും പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയുന്നെങ്കിലും ഇത് പലപ്പോഴും നിങ്ങളുടെ തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സെബാസിയസ് ഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുകയും അമിതമായ അളവില്‍ സെബം ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോള്‍ ആണ് ഇത്തരത്തില്‍ താരന് കാരണമാകുന്നു. ഇവയെ എങ്ങനെ ശരിയായി പ്രതിരോധിക്കാം എന്ന് നോക്കാം.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ താരരന് ഒരു മികച്ച പ്രതിവിധിയായി പ്രവര്‍ത്തിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ അസിഡിറ്റി സ്വഭാവം നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ലെവലില്‍ മാറ്റം വരുത്തുകയും താരന്‍ ഉണ്ടാക്കുന്ന ഫംഗസ് പ്രതിരോധിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി ½ കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുത്ത് ഇത് കൊണ്ട് തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
നാരങ്ങ നീരും നെല്ലിക്ക ജ്യൂസും ഉപയോഗിക്കുന്നതിലൂടെ അത് താരനെ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ, നാരങ്ങാനീരില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഒരു ആന്റിമൈക്രോബയല്‍ ഏജന്റായി പ്രവര്‍ത്തിക്കുകയും താരന്‍ ഉണ്ടാക്കുന്ന ഫംഗസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക നീര് എന്നിവ എടുക്കുക. ഇവ മിക്‌സ് ചെയ്ത് കോട്ടണ്‍ ഉപയോഗിച്ച് തലയില്‍ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha