ഫോണ്‍ നമ്പര്‍ മറന്നാലുംശ്രദ്ധിക്കണേ!
ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം. ഓര്‍മ്മക്കുറവ് തുടക്കത്തില്‍ പരിശോധിക്കാമെങ്കില്‍ പരിഹരിക്കാമെന്ന് വിദഗ്‌ദ്ധര്‍.
നമ്മളില്‍ പലരും ഓര്‍മ്മക്കുറവിനെ നിസ്സാരമാക്കാറാണ് പതിവ്. ഇന്ത്യയില്‍ മണിക്കൂറില്‍ രണ്ടു പേര്‍ക്ക് മറവിരോഗം ബാധിക്കുന്നതായാണ് കണക്ക്. 2010-ലെ കണക്കനുസരിച്ച് ലോകത്ത് 37 ലക്ഷം പേര്‍ക്ക് മറവിരോഗികളുണ്ട്. ലോകത്ത് ഓരോ ഏഴു സെക്കന്റിലും ഒരാള്‍ മറവിരോഗത്തിന് അടിമപ്പെടുന്നു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ കേരളത്തില്‍ 60 കഴിഞ്ഞ അഞ്ചുശതമാനം പേര്‍ അല്‍ഷിമേഴ്‌സ് ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 30 ശതമാനത്തിന് രോഗം പാരമ്പര്യമായി ലഭിച്ചതാണ്.
വിറ്റാമിന്റെ കുറവു കൊണ്ടോ പക്ഷാഘാതം കാരണമോ മറവിരോഗം ഉണ്ടാകാം. ചികിത്സിച്ചു മാറ്റാവുന്നവയാണ് ഇത്തരം രോഗലക്ഷണങ്ങള്‍. മറവി രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പുനരധിവാസം മാത്രമാണ് പ്രയോജനകരമെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കുറയാനായി മനോരോഗ ചികിത്സക്കുള്ള ആധുനികമരുന്നുകളാണ് ഉപയോഗിക്കുന്നത്.
ബ്ലെസിയുടെ തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രമാണ് അല്‍ഷിമേഴ്‌സ് എന്ന രോഗത്തിന്റെ തീവ്രതയെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സാധാരണ 60 വയസ്സു കഴിയുന്നവരിലാണ് മറവി രോഗം കണ്ടുവരുന്നത്. അടുത്ത ബന്ധുക്കളായിരിക്കും രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തുക. കൃത്യമായി മരുന്നില്ലാത്തതിനാല്‍ പരിചരണം മാത്രമാണ് പോംവഴി. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നില്ലെങ്കില്‍ രോഗി എവിടെയെങ്കിലും ഇറങ്ങിപ്പോകാം.
ജില്ലകള്‍ തോറും ഡിമെന്‍ഷ്യ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന ബജറ്റില്‍ വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഒന്നും നടന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha