വരും,പ്ലാസ്റ്റിക് മുക്ത കേരളം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മാലിന്യ വിമുക്തമാക്കാനുള്ള പദ്ധതിയുടെ അമരക്കാരില്‍ ഒരാളാണ് ശുചിത്വ മിഷന്‍ എക്‌സികുട്ടീവ് ഡയറക്ടര്‍ ഡോ.കെ .വാസുകി ഐ എ എസ്. തിരുവനന്തപുരം നാഷണല്‍ ഗെയിംസ്, ആറ്റുകാല്‍ പൊങ്കാല ,തുടങ്ങി പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങു പ്ലാസ്റ്റിക് വിമുക്തമാക്കിയതിന്റെ പിന്നിലും ഡോ. കെ വാസുകി ഉണ്ടായിരുന്നു.
തന്റെ പ്രവര്‍ത്തനങ്ങളെ ഡോ. വാസുകി ഐ എ എസ് വിലയിരുത്തുന്നത് ഇങ്ങനെയാണ്. പണ്ട് പ്ലാസ്റ്റിക് ഇത്ര പ്രചാരത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. റെഡ്യൂസ്,റീ യൂസ്, റീ സൈക്കിള്‍ ,എന്നീ 3 ഇന പരിപാടികളുടെ പ്ലാസ്റ്റിക് നിയന്ത്രണം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.മാലിന്യ നിര്‍മാര്‍ജനമല്ല, വേസ്റ്റ് മിനിമൈസേഷനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഈ ചിന്തയാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിക്ക് തുടക്കമായത്. ഡോ. പറഞ്ഞു. യൂസ് ആന്‍ഡ് ത്രോ സാധനങ്ങളെല്ലാം ഒഴിവാക്കുന്ന പദ്ധതിയാണിത്. ആദ്യമായി ഇത് പരീക്ഷിച്ചത് നാഷണല്‍ ഗെയിംസ് വേദിയിലാണ്. സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളുമാണ് ഭക്ഷണ വിതരണത്തിന് നല്‍കിയത്.സ്‌കൂള്‍ കലോത്സവത്തിലെ ആറ്റുകാല്‍ പൊങ്കാലക്കും ഇതേ രീതി തന്നെ പിന്‍തുടര്‍ന്നു. പുതിയ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തു ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha