പുതുവത്സരാഘോഷത്തിന് ഹരം പകരാന്‍ വൈന്‍
കാരള്‍ ഗാനങ്ങള്‍ മുഴങ്ങുന്ന, മഞ്ഞു പൊഴിയുന്ന തിളങ്ങുന്ന നക്ഷത്രവിളക്കുകള്‍ നിറഞ്ഞ രാവുകള്‍ക്ക് അന്ത്യം കുറിക്കാറായി. മാലാഖമാര്‍ സ്‌തുതിഗീതം പാടിയ ആ സുന്ദര രാത്രിയായ ക്രിസ്‌മസ് ദിനം കഴിഞ്ഞുപോയെങ്കിലും മലയാളികളിലെ ആഘോഷത്തിന്റെ ‘ഹാങ്ങ് ഓവര്‍’ മാറിയിട്ടില്ല. പരീക്ഷണങ്ങളുടെ കാര്യത്തില്‍ മലയാളികളെ വെല്ലാന്‍ മറ്റ് ദേശക്കാര്‍ ഇല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രിസ്‌മസ് കേക്കിനൊപ്പം പുതിയ തരം വൈനുകള്‍ കമ്പോളം കീഴടക്കിയ കാഴ്‌ചയാണ് എങ്ങും. തേന്‍ മുതല്‍ പൈനാപ്പിളിന്റെ തൊലി വരെ ഉപയോഗിച്ചാണ് വൈവിദ്ധ്യമാര്‍ന്ന വൈനുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
ക്രിസ്‌മസിന് പിന്നാലെ പുതുവത്സരാഘോഷങ്ങളിലെയും പ്രധാന വിഭവമായി വൈന്‍ മാറിക്കഴിഞ്ഞു എന്നാണ് വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്. പ്രത്യേകം തയ്യാറാക്കിയ വൈന്‍ ഗ്ലാസുകള്‍ക്കും വന്‍ ഡിമാന്റാണ്. നീളം കൂടിയ, അറ്റം വീതി കുറഞ്ഞ വൈന്‍ ഗ്ലാസുകള്‍ വിപണിയില്‍ ലഭ്യമാണ്. വൈന്‍ സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുവാന്‍ സൗകര്യപ്പെടുമോ എന്നാണ് വൈന്‍പ്രേമികള്‍ ആരായുന്നത്. അവര്‍ക്ക് മറുപടി എന്നോണം തണുപ്പും ഇരുട്ടും ഈര്‍പ്പവും ലഭ്യമാകുന്ന തരത്തിലുള്ള ബ്രൗണ്‍ കുപ്പികളും വ്യാപകമാണ്.
https://www.facebook.com/Malayalivartha