ഗര്‍ഭ ലക്ഷണങ്ങള്‍ പുരുഷന്മാരിലും?
നൂറ്റാണ്ടുകളായി ഗര്‍ഭധാരണത്തെക്കുറിച്ചു പലതും ആള്‍ക്കാര്‍ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നു .എന്നാല്‍ ഭാര്യമാര്‍ ഗര്‍ഭിണികളാകുമ്പോള്‍ പുരുഷന്മാരിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഗര്‍ഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്രതേകിച്ച്ചും ആദ്യ പ്രസവമാണെങ്കില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പല ലക്ഷണങ്ങളും പുരുഷന്മാര്‍ക്കും ഉണ്ടാകാറുണ്ട്.
അച്ഛനാകാന്‍ തുടങ്ങുന്നു എന്ന അറിവ് പുരുഷന്മാരില്‍ അമിതമായ ഉത്കണ്ഠയും ദേഷ്യവും ഉണ്ടാക്കാറുണ്ടത്രെ. അതുപോലെ കടുത്ത മാനസിക സമ്മര്‍ദ്ദം ഓക്കാനം, ഛര്‍ദി എന്നിവക്കും കാരണമാകാറുണ്ട്. കുഞ്ഞുണ്ടാകുന്നതോടെ ജീവിതത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള മാറ്റങ്ങളെ കുറിച്ചുള്ള ചിന്ത സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരിലും മൂഡ് ചെയ്ഞ്ജ് ഉണ്ടാക്കാറുണ്ട്. ഭാര്യയെ ആഹാരം കഴിപ്പിക്കാനുള്ള ശ്രമത്തില്‍ ഭര്‍ത്താവും ഭക്ഷണത്തിന്റെ അളവ് കൂട്ടാന്‍ സാധ്യതയുണ്ട് .അതുകൊണ്ടു തന്നെ ഈ കാലയളവില്‍ ഭര്‍ത്താക്കന്മാരുടെ തൂക്കം വര്‍ധിക്കുന്നു. സിംപതറ്റിക് പ്രെഗ്‌നന്‍സി എന്നാണ് ശാസ്ത്രം ഇതിനിട്ടിരിക്കുന്ന പേര്.ചില പുരുഷന്മാര്‍ക്കു സ്ത്രീകളുടേതിനു സമാനമായി ശക്തമായ കാലുവേദനയും നടുവേദനയും അനുഭവപ്പെടുന്നു. അതുപോലെ ക്ഷീണവും.
ഇക്കാലയളവില്‍ പുരുഷന്മാര്‍ക്ക് ലൈംഗിക താത്പര്യം കൂടുമെന്നും ചില പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.
https://www.facebook.com/Malayalivartha