കൗമാരക്കാരനോട് അമ്മ പറയേണ്ടത്.
പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ എപ്പോഴും ഉപദേശവുമായി അവരുടെ പുറകെ നടക്കും. അമ്മമാര്‍ക്ക് സദാ ആകുലതയാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഈ ശ്രദ്ധ കാട്ടാറുണ്ടോ? ഇന്നത്തെ കാലത്തു ആണ്‍കുട്ടികളും അത്ര സുരക്ഷിതരാണോ? സമൂഹത്തില്‍ ജീവിക്കാന്‍ അവര്‍ക്കും ഒരുപാട് കാര്യങ്ങള്‍ അമ്മ പറഞ്ഞു കൊടുക്കേണ്ടതായിട്ടില്ലേ? അടിസ്ഥാനപരമായി നമുക്കുണ്ടാകേണ്ട ഗുണങ്ങളക്കുറിച്ച് പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഉദാഹരണത്തിന് അടുക്കള എന്നു പറയുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടുള്ളതാണ് എന്നത്
ചെറുപ്പത്തിലേ തന്നെ ആണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ഒരു വിചാരമാണ് ഇത്. അടുക്കള പണി ഒരിക്കലും പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ചെയ്യാം എന്ന് മിക്ക അമ്മമാരും പറഞ്ഞു കൊടുക്കാറില്ല. പാചകത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിയ്ക്കാന്‍ പാചകം പഠിച്ചേ മതിയാവൂ. ഇതിനുള്ള ബാലപാഠം വീട്ടില്‍നിന്നു തന്നെ കിട്ടണം.
ഇന്നത്തെ സമൂഹത്തില്‍ ആണ്‍കുട്ടികളും ആക്രമണങ്ങള്‍ക്കു വിധേയരാവാറുണ്ട്. ഏത് തരത്തിലുള്ള സാമൂഹ്യ അതിക്രമങ്ങളാണ് ഇന്നത്തെ കാലത്ത് നടക്കുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ചെല്ലാം ചെറുതെങ്കിലുമായ ഒരു വിവരം നല്‍കണം. പുകവലി,മയക്കുമരുന്ന്, മദ്യം തുടങ്ങി കൗമാരക്കാരനെ വഴിതെറ്റിക്കാനുള്ള ഒട്ടേറെ സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇവയുടെ ദൂഷ്യവശത്തെപ്പറ്റി അമ്മമാര്‍ ആണ്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം.
വീട്ടിലെ അന്തരീക്ഷമാണ് ഓരോകുട്ടികളിലും ഒരു അളവുവരെ പ്രതിഫലിക്കുന്നത് .ആണ്‍കുട്ടി ആയാലും പെണ്കുട്ടിയായാലും അവര്‍ കണ്ടു പഠിക്കുന്നത് അച്ഛനമ്മമാരെ ആണെന്ന് ഓര്‍ക്കണം. അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കും.
ദേഷ്യം, പക, തുടങ്ങിയ എല്ലാ വൈകാരികമായ പെരുമാറ്റങ്ങളും നിയന്ത്രിക്കാനും സമൂഹത്തില്‍ മാന്യതയോടെ പെരുമാറാനും മകനെ പ്രാപ്തനാക്കേണ്ടതും അച്ഛനമ്മമാര്‍ തന്നെ. സ്ത്രീയെ ബഹുമാനിക്കേണ്ടത് എങ്ങിനെയെന്ന് മകനെ പഠിപ്പിക്കേണ്ടത് അമ്മയുടെ ചുമതലയാണ്. നല്ല ഒരു അമ്മ വളര്‍ത്തിയ മകന്‍ മറ്റു സ്ത്രീകളോട് അപമര്യാദ കാണിക്കുന്നതെങ്ങനെ?
https://www.facebook.com/Malayalivartha