ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നു
ഓരോ 33 സെക്കന്റുകള്‍ കഴിയും തോറും രാജ്യത്ത് ഒരാള്‍ ഹൃദയസ്തംഭനമൂലം മരണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ അശ്വിനി മെഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഹൃദയ സംബന്ധിയായ രോഗികള്‍ വിദേശ രാജ്യങ്ങളിലെ ഹൃദയ രോഗികള്‍ മരിക്കുന്നതിലും 10 വര്‍ഷം മുന്‍പേ മരണപ്പെടുന്നു. രാജ്യത്ത് ഒരു വര്‍ഷം 20 ലക്ഷം പേര്‍ക്ക് ഹൃദയ സ്തംഭനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ഏറിയ ഭാഗവും യുവജനങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്.നഗരത്തില്‍ വസിക്കുന്ന പുരുഷന്മാര്‍ക്കിടയിലാണ് ഹൃദയാഘാതം കൂടുതല്‍ കണ്ടു വരുന്നത്. ഗ്രാമങ്ങളിലെ പുരുഷന്മാരെക്കാള്‍ ഹൃദ്രോഗങ്ങള്‍ കണ്ടു വരുന്നത് നഗരത്തിലെ പുരുഷന്‍മാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് പ്രധാനമായും ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. ഗ്യാസ് ട്രബിള്‍ എന്നു പറഞ്ഞ് നിസാര വേദനകള്‍ തള്ളിക്കളയുന്നത് മണ്ടത്തരമാണെന്നും അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണക്രമത്തില്‍ കൂടുതല്‍ പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്, കൂടാതെ നിത്യവും വ്യായാമം നിര്‍ബന്ധമാക്കണം, ഇടക്കിടയ്ക്ക് രോഗികള്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസവും വ്യായാമം ചെയ്യുക,എണ്ണയിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, തടി കുറയ്ക്കുക,ശരിയായ ഡയറ്റ് ശീലിക്കുക,ഏറെ നേരം മൂത്രം പിടിച്ചു വെക്കാതിരിക്കുക,ഡിപ്രെഷൻ,സ്ട്രെസ് എന്നിവയിൽ നിന്നു ഒഴിഞ്ഞു നിൽക്കുക ,ബി പി നോർമലായിരിക്കുവാൻ ശ്രദ്ധിക്കുക,പ്രമേഹം നിയന്ത്രിക്കുക,കാപ്പി ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, ദിവസവും എഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക, ഒമേഗ-3 അടങ്ങിയ മൽസ്യം കഴിക്കുക, എന്നിവയെല്ലാം ഹാർട്ട് അറ്റാക് സാധ്യത ഒരു പരിധി വരെ ഇല്ലാതാക്കും.
https://www.facebook.com/Malayalivartha