ഇയര്‍ ഫോൺ ഉപയോഗം ബധിരതക്ക് കാരണമാകും
എവിടെ തിരിഞ്ഞു നോക്കിയാലും മൊബൈല്‍ ഫോണോ ഇയര്‍ ഫോണോ ചെവിയില്‍ വെച്ച് നടക്കുന്നവരെയാണ് ഇപ്പോള്‍ കാണുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണെന്നു തോന്നുന്നു,കാര്യം സാക്ഷരതയില്‍ കേരളമാണല്ലോ മുന്‍പന്തിയില്‍. അറിവ് കൂടുംതോറും ഇത്തരം പ്രവണതകളും കൂടിക്കൊണ്ടിരിക്കുന്നു. ദീര്‍ഘ നേരമുള്ള മൊബൈല്‍ സംഭാഷണവും , ഉണര്‍ന്നിരിക്കുമ്പോഴും , ഉറക്കത്തിലും ചെവിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇയര്‍ ഫോണുകളും സംഗീതാസ്വനവും കേള്‍വി ശക്തിയെ ബാധിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. ഇയര്‍ ഫോണ്‍ വെച്ച് നടക്കുന്നവരില്‍ ഭൂരിഭാഗവും അഭ്യസ്ത വിദ്യരാണ്. ഇവയുടെ ഉപയോഗം സൃഷ്ട്ടിക്കുന്ന ആരോഗ്യ പ്രശ്ന്നത്തില്‍ ആരും ബോധവാന്മാരല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഭവിഷ്യത്ത് മനപൂര്‍വം അവഗണിക്കുന്നു
ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇയര്‍ ഫോണില്‍ അല്ലാതെയും അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലോകത്ത് മൊത്തം 110 കോടി ജനങ്ങള്‍ ശ്രവണവൈകല്യ ഭിഷണി നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 12നും 35നും ഇടയില്‍ പ്രായമുള്ള 4.3 കോടിയോളം പേര്‍ക്ക് കേള്‍വിശക്തി കുറഞ്ഞിട്ടുണ്ട്.
സമാര്‍ട്ട് ഫോണ്‍, എം.പി3 പ്ലയര്‍ തുടങ്ങിയ ഉപകരണങ്ങളില്‍നിന്ന് സംഗീതം കേള്‍ക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെക്കണമെന്ന് സംഘടന നിഷ്‌കര്‍ഷിക്കുന്നു. ഇയര്‍ ഫോണില്‍ അത്യുച്ചത്തില്‍ പാട്ട് കേള്‍ക്കുകയാണെങ്കില്‍ ഒരു മണിക്കൂര്‍ പോലും വേണ്ട ശ്രവണ വൈകല്യം സംഭവിക്കാനെന്നും. മൂന്നാം ലോക രാജ്യങ്ങളിലെ ഇടത്തരം സമ്പന്നരിലാണ് ഇത്തരത്തില്‍ കേള്‍വി കുറഞ്ഞ കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്തെ ബഹളത്തിനിടയില്‍ നിന്ന് രക്ഷനേടാനും സംഗീതം വ്യക്തമായി കേള്‍ക്കാനുമൊക്കെയാണ് പലരും ഇയര്‍ ഫോണിന്റെ ശബ്ദം കൂട്ടി ഉപയോഗിക്കുന്നത്. എന്നാല്‍ പുറത്തുള്ള ശബ്ദം ലഘൂകരിക്കാന്‍ ഇന്ന് 'നോയിസ് ക്യാന്‍സലേഷന്‍' ഇയര്‍ ഫോണുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുകയാണെങ്കില്‍ ചെറിയ ശബ്ദത്തില്‍തന്നെ സംഗീതം ആസ്വദിക്കാനും അതുവഴി ശ്രവണ വൈകല്യത്തെ അതിജീവിക്കാനും കഴിയുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
https://www.facebook.com/Malayalivartha