ഗുണത്തേക്കാളേറെ ദോഷങ്ങളുള്ള ലെഗ്ഗിങ്‌സ്
ഫാഷന്‍ വിപണിയില്‍ ലെഗ്ഗിങ്‌സ് ആണ് ഏറ്റവും പുതിയ സെന്‍സേഷന്‍. ഇപ്പോള്‍ പെണ്‍കുട്ടികളുടെ വസ്ത്രശേഖരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഡ്രസ്സായി മാറി ലെഗ്ഗിങ്‌സ്.
യുവതികളും പെണ്‍കുട്ടികളുമൊക്കെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്ത്രവുമാണിത്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിങ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിങ്‌സ് വിപണിയിലെത്തി തുടങ്ങി. എന്നാല്‍ ഇന്ത്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിങ്ടണിലെ പഠനത്തിലാണ് ലഗിന്‍സിന്റെ ദോഷ വശങ്ങളെ കുറിച്ച് പ്രതിപാതിക്കുന്നത്.
തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്. സ്പാന്‍ഡെക്‌സ് അഥവാ ലൈക്രാ എന്ന പോളീയൂറിത്തീന്‍ നാരുകളാണ് ലെഗ്ഗിങ്ങ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നല്‍കുന്നത്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് ഈ നാരുകള്‍ക്കുളളത്. സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിംഗ്‌സ് ഉണ്ടാക്കുന്നത്.കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിങ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.
വിയര്‍പ്പ് വലിച്ചെടുക്കും
ചില ലെഗ്ഗിംഗ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും.
വിയര്‍പ്പ്
ലെഗിന്‍സ് വായു സഞ്ചാരത്തെ സാരമായി ബാധിക്കുന്നതിനാല്‍ കാലിന്റെ ഇടുക്കുകലില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്.
ഫംഗസ് ബാധ
ഫംഗസ്ബാധയുടെ ചികിത്സയില്‍ ചര്‍മത്തിനു മുകളിലെ വായുസഞ്ചാരം പ്രധാനമാണ്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിംഗ്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഒരു പരിഹാരം.
സ്പാന്‍ഡെക്‌സ്
സ്പാന്‍ഡെക്‌സ് അഥവാ ലൈക്രാ എന്ന പോളീയൂറിത്തീന്‍ നാരുകളാണ് ലെഗ്ഗിങ്ങ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നല്‍കുന്നത്.
ഉണ്ടാക്കുന്നത്
അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് സ്പാന്‍ഡക്‌സ് നാരുകള്‍ക്കുളളത്. സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിംഗ്‌സ് ഉണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha