കാതു കുത്തി കമ്മലിട്ടാൽ
ജനിച്ചു 28 ദിവസം കഴിഞ്ഞാൽ പെൺകുട്ടികളുടെ കാത് കുത്തുന്ന ചടങ്ങു പണ്ട് നാട്ടിൻ പുറങ്ങളിൽ സാധാരണമായിരുന്നു. ഇത് ഭംഗിയ്ക്കു മാത്രമല്ല, ആചാരത്തിന്റെ ഭാഗമായിക്കൂടിയാണ് നടത്തുന്നത്. ചിലയിടങ്ങളില്‍ ആണ്‍കുട്ടികളുടെ കാതും കുത്താറുണ്ട്.
എന്നാൽ ഭംഗിക്കും ആചാരത്തിനും പുറമെ ഇത് കൊണ്ട് ആരോഗ്യ പരമായും ഗുണങ്ങളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,
കാതു കുത്തുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും. ചെവിയുടെ നടുവിലായുള്ള ഒരു പോയിന്റ് യൂട്രസ്, ലൈംഗികാവയവ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ആണ്‍കുട്ടികളില്‍ കാതു കുത്തുന്നത് ആദ്യം വലതു ചെവിലിയിലായിരിയ്ക്കും. പെ്ണ്‍കുട്ടികളില്‍ ഇടതു ചെവിയിലും. ഇടതുഭാഗം അതായത് വാമഭാഗം സ്ത്രീയായും വലതു ഭാഗം പുരുഷനായും ബന്ധപ്പെട്ടിരിയ്ക്കുന്നതാണ് കാരണം.
ശുശ്രുതസംഹിത പ്രകാരം കാതു കുത്തുന്നത് അണുബാധയകറ്റാനും ആണ്‍കുട്ടികളില്‍ വൃഷണങ്ങളില്‍ വെള്ളം വന്നു നിറയുന്ന ഹൈഡ്രോസില്‍ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും നല്ലതാണ്.
ചെവിയുടെ ഈ പോയന്റ് തലച്ചോറിന്റ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ കുത്തുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും.
അക്യുപ്രഷര്‍ തത്വവുമായും കാതുകുത്ത് ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ ഭാഗം കുത്തുമ്ബോള്‍ മര്‍ദമുണ്ടാകുന്നു. ഈ മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കുട്ടികളില്‍ തലച്ചോര്‍ വളരുന്ന എട്ടു മാസത്തിനുള്ളില്‍ കാതു കുത്തണമെന്നും പറയും.
കണ്ണിലെ കാഴ്ചയെ സ്വാധീനിക്കുന്ന ഒരു പോയന്റുമായി കാതിന്റെ ഈ ഭാഗത്തിനു ബന്ധമുണ്ട്. ഇവിടെ കുത്തുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കും.
അക്യുപ്രഷര്‍ തത്വപ്രകാരം ചെവിയുടെ ഈ പോയന്റില്‍ മാസ്റ്റര്‍ സെന്‍സോറിയല്‍, മാസ്റ്റര്‍ സെറിബ്രല്‍ പോയന്റുകളുണ്ട്. ഇത് കേള്‍വിശക്തിയ്ക്കും പ്രധാനമാണ്.
ഈ പോയന്റിലുണ്ടാകുന്ന മര്‍ദം ഹിസ്റ്റീരിയ, പരിഭ്രമം തുടങ്ങിയ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായകമാണ് .
https://www.facebook.com/Malayalivartha