മനസില്‍ സൂക്ഷിക്കേണ്ട രഹസ്യമല്ല വന്ധ്യത
ചെറുപ്പക്കാരായ ദമ്പതികളിൽ വന്ധ്യത നിരക്ക് കൂടുതലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാറിയ ജീവിതശൈലി,ഭക്ഷണരീതികള്‍,മാനസിക സമ്മര്‍ദ്ദം ഇവയെല്ലാം വന്ധ്യതയ്ക്ക് കാരണമാകുന്നു.അമിത വണ്ണം സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുണ്ടാക്കിയേക്കാം.അമിതഭാരമുള്ളവര്‍ ഗര്‍ഭധാരണത്തിന് താമസമുണ്ടായാല്‍ ശരീരഭാരം ക്രമീകരിക്കുവാനുള്ള വ്യായാമങ്ങളിലും ഭക്ഷണശീലങ്ങളിലും ഏര്‍പ്പെടാന്‍ വൈകരുതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുകവലിയും മദ്യാപനവും പുരുഷന്മാരില്‍ വന്ധ്യത നിരക്ക് ഉയര്‍ത്തുന്നു.കീടനാശിനികളുടെ അമിതോപയോഗം കൊണ്ട് ഭക്ഷണ വസ്തുക്കളിലുണ്ടാകുന്ന വിഷാംശങ്ങള്‍,പരിസ്ഥിതി മലിനീകരണം ഇവയെല്ലാം ഇപ്പോള്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങളാണ്.
ഐടി പോലുള്ള മേഖലകളിലെ പ്രശ്നം ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണ്. ഭാര്യയും ഭര്‍ത്താവും വിവിധ സമയങ്ങളില്‍ ജോലിചെയ്യുക,ജോലിഭാരം മൂലം കുടുബത്തിനുള്ളിലെ ഊഷ്മളത കുറയുന്നു.ഇത് വന്ധ്യതയിലേക്ക് നയിച്ചേക്കാമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.രോഗാവസ്ഥയാണെന്ന് മനസിലാക്കിയാല്‍ മടിച്ചിരിക്കാതെ ചികിത്സകളിലേക്കും മറ്റ് മാര്‍ഗ്ഗങ്ങളിലേക്കും കടക്കുകയെന്നതാണ് ശരിയായ രീതിയെന്നും വിദഗ്ധര്‍ പറയുന്നു.
വന്ധ്യത നിവാരണ ചികിത്സയ്ക്കും നമ്മുടെ നാട്ടില്‍ നല്ല പ്രചാരണമാണുള്ളത്.ഐവിഎഫ് പോലുള്ള കൃത്രിമ ഗര്‍ഭോല്പാദന ചികിത്സകള്‍ ഒരുപരിധിവരെ ആശ്വാസം നല്‍കിയേയ്ക്കും.ടെസ്റ്റ്ട്യൂബ് ശിശു എന്നറിയപ്പെടുന്ന ഐവിഎഫ്,ഐവിഎ,ഐസിഎസ് ഐ തുടങ്ങിയ ചികിത്സരീതികളെ കുറ്റമറ്റതാക്കുന്നതിനുള്ള നിരവധി കണ്ടെത്തലുകള്‍ ആധുനിക ചികിത്സ രംഗത്ത് കണ്ടെത്തിക്കഴിഞ്ഞു.
നിരവധി തവണ ഐവിഎഫ് ചെയ്തതിനു ശേഷവും ഗര്‍ഭം അലസിപ്പോകുന്ന അവസ്ഥയ്ക്ക് മെഡിക്കല്‍ ജനറ്റിക്സിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വേള്‍ഡിനു കഴിഞ്ഞിട്ടുണ്ട്.ജനിതക തകരാറുമൂലമുണ്ടാകുന്ന അബോര്‍ഷനുകള്‍ മിക്കവയും ഇന്ന് ഒഴിവാക്കാന്‍ സാധിക്കും.ഇത് വന്ധ്യതനിവാരണ ചികിത്സയില്‍ ഇതൊരു വലിയ നേട്ടമാണ്.അതെപോലെ തന്നെ ഫീറ്റല്‍ മെഡിസിന്‍ രംഗത്തുണ്ടായ പുരോഗതിമൂലം ഗര്‍ഭസ്ഥ ശിശുവിനെ പ്രസവ സമയംവരെ സംരക്ഷിക്കാന്‍ ഇന്ന് കഴിയുന്നുവെന്നതും ആരോഗ്യരംഗത്തെ മാറ്റത്തിന്റെ തെളിവുകളാണ്. വന്ധ്യതയെ കുറിച്ച് ഭയന്നിരിക്കാതെ വേണ്ട ചികിത്സകളിലേക്ക് കടക്കുകയാണ് സന്തോഷം നിറഞ്ഞ ജീവിതത്തിനുത്തമമെന്ന് ആരോഗ്യവിദഗ്ധര്‍
https://www.facebook.com/Malayalivartha