ശീലമാക്കാം കൈകഴുകല്‍
രാവിലെ എഴുന്നേറ്റാല്‍ പല്ലുതേക്കാനും കുളിക്കാനും മറ്റും ഏറെ നേരം ചിലവഴിച്ച് വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മിക്കവരും ആഹാരത്തിന് മുന്‍പ്.
ശീലമാക്കാം കൈകഴുകല്‍ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം.വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മിക്കവരും ആഹാരത്തിന് മുന്‍പ് കൈകഴുകുക എന്നതിന് വലിയ പ്രാധാന്യം നൽകാറില്ല. ഇതിനെക്കുറിച്ച് അവബോധം നല്‍കാനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ആഗോള കൈ കഴുകല്‍ ദിനമായി ആചരിക്കുന്നു. 'ശീലമാക്കാം കൈകഴുകല്‍' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം.
ആഹാരം കഴിച്ചുകഴിഞ്ഞ് കൈ കഴുകുന്നതു പോലെ ആഹാരത്തിനു മുൻപും കൈ കഴുകുന്ന ശീലം കുട്ടികളിൽ വളർത്തി എടുക്കണം. ഇതിനു മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മാതൃകയാകണം .
വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയില്‍ ഒരു കോടി വൈറസുകളും ബാക്ടീരിയകളും ഉണ്ടാവുമെന്നാണ് കണക്ക്. ഇവ ഉള്ളിൽ ചെന്നാൽ മരണകാരണമായേക്കാവുന്ന പലവിധ അസുഖങ്ങളും വരാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. ഇത് തടയാന്‍ ഭക്ഷണത്തിനു മുന്‍പും പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷവും സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. ജലത്തിലൂടെയും ഈച്ചകള്‍ വഴിയും വിരലുകളില്‍ പറ്റിപ്പിടിച്ചിരുന്നുമൊക്കെയാണ് രോഗാണുക്കള്‍ പടരുന്നത്.
ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയില്‍ 53 ശതമാനം പേര്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷം സോപ്പുപയോഗിച്ച് കൈകഴുകാറുള്ളു.ഭക്ഷണത്തിന് മുന്‍പ് സോപ്പുപയോഗിച്ച് കൈകഴുകുന്നവരുടെ എണ്ണമാകട്ടെ വെറും 38 ശതമാനവും. സോപ്പുപയോഗിക്കാതെ വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകുന്നതാണ് മലയാളികളുടെ പൊതുവായ സ്വഭാവം.
സോപ്പുപയോഗിച്ച് കൈ കഴുകുന്നതിലൂടെ കുട്ടികളില്‍ വയറിളക്കം 40 ശതമാനവും ന്യുമോണിയപോലുളള ശ്വാസകോശ അണുബാധരോഗങ്ങള്‍ 30 ശതമാനവും കുറയ്ക്കാനാകും.ടൈഫോയിഡ്, വിരശല്യം, മഞ്ഞപ്പിത്തം, എബോള, പന്നിപ്പനി, ത്വക്കിലും കണ്ണിലുമുളള അണുബാധ എന്നിവയും സോപ്പിട്ട് കൈകഴുകുന്നതിലൂടെ ഫലപ്രദമായി തടയാനാകും.
https://www.facebook.com/Malayalivartha