കുട്ടി കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നോ ?
കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന കുട്ടികള്‍ ധാരാളമുണ്ട്.എന്യൂറെസിസ് അഥവാ ബെഡ് വെറ്റിംങ് എന്നാണ് ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത്. ആറ് വയസ്സുവരെ ഈ ശീലമുണ്ടെങ്കിലും കാര്യമാക്കേണ്ടതില്ല. എന്നാല്‍ അതിനു ശേഷവും ഈ ശീലത്തെ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അത് അല്‍പം ഗൗരവതരമായ കാര്യം തന്നെയാണ്. അച്ഛനമ്മമാര്‍ എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ചിലപ്പോൾ ഈ ശീലം മാറ്റാൻ പറ്റിയില്ലെന്നു വരാം. .
കുട്ടികളുടെ മൂത്രസഞ്ചി ചെറിയതായതു കൊണ്ടും അധികം സമയം മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാത്തതുമാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഇതല്ലാതെ പല വിധത്തിലുള്ള ജനിതക കാരണങ്ങളും ഇതിന്റെ പിന്നിലുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം എന്താണ് എന്ന് നോക്കാം
മൂത്രസഞ്ചിയില്‍ മൂത്രം നിറഞ്ഞ് അത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പല കുട്ടികളും കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിന്റെ പ്രധാന കാരണം.
മലബന്ധമുള്ള കുട്ടികളില്‍ പലപ്പോഴും കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന ശീലം ഉണ്ടാവും. മൂത്രസഞ്ചിയിലേക്ക് അമിതമായ തോതില്‍ ഭാരം വരുമ്ബോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
യൂറിനറി പ്രശ്നങ്ങള്‍ ഉള്ള കുട്ടികളിലും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന കാര്യം കുട്ടികള്‍ അറിയാതെ പോകുന്നതും ആ ശീലം മാറ്റാന്‍ കഴിയാത്തതും പ്രധാനമായും ഇത്തരം ഇന്‍ഫെക്ഷനുകള്‍ ഉള്ളത് കൊണ്ടാണ്
അമിതമായ ഉത്കണ്ഠ, ഭയം എന്നിവയുള്ള കുട്ടികളില്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവും.
ക്രാന്‍ബെറി ജ്യൂസ് കുട്ടികളില്‍ കാണപ്പെടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ഇതിലെ ആന്റി ഓക്സിഡന്റ്സ് മൂത്രാശയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പ്രതിവിധി. ഇതിലെ പി എച്ച് ലെവല്‍ കുട്ടികളിലെ മാനസിക പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. എന്നും രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച് ഭക്ഷണത്തിനു മുമ്ബ് കുട്ടികള്‍ക്ക് നല്‍കുക.
ഒലീവ് ഓയിലാണ് മറ്റൊന്ന്. കുട്ടികളെ ഒലീവ് ഓയില്‍ വയറിനു മുകളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് മസിലിനെ ശക്തമാക്കുകയും മൂത്രസഞ്ചിയില്‍ ബലം നല്‍കുകയും ചെയ്യുന്നു.
കുട്ടികളെ യഥാസമയം മൂത്രനിയന്ത്രണം പരിശീലിപ്പിക്കാതിരിക്കുന്നതും ഒരു കാരണമാണ്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ പരിശീലിപ്പിക്കുന്നതും കര്‍ശന പരിശീലനം നല്‍കുന്നതും അമിതമായ പരിശീലനം നല്‍കുന്നതും ദോഷഫലങ്ങള്‍ ഉളവാക്കും.
https://www.facebook.com/Malayalivartha