ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നു!കാരണം ഇതാണ്...
ബ്രിട്ടീഷ് ജേണല്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനം പ്രകാരം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വളരെയധികം പുരോഗതി സംഭവിച്ചിരിക്കുന്നതായി കണ്ടെത്തി. പുരുഷന്‍മാരുടെ ആയുസ് ഏഴുവര്‍ഷം വരെയും സ്ത്രീകളുടേത് പത്തുവര്‍ഷംവരെയും കൂടിയതായി കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ കുട്ടികളുടേയും നവജാതശിശുക്കളുടെയും മരണ നിരക്ക് വളരെ കുറവാണ്. പ്രതിരോധ മരുന്നും പ്രതിരോധ കുത്തിവയ്പ്പും ക്യത്യസമയത്ത് നല്‍കുന്നത് വഴിയാണ് ഇന്ത്യക്കാരുടെ ആയുസ് വര്‍ദ്ധിച്ചത്.
1990-ല്‍ ലോകത്തിലെ ജനങ്ങളുടെ ആയുര്‍ദൈഘ്യം 65.3 വര്‍ഷം ആയിരുന്നു. ഇത് 2013ല്‍ 71.5 വര്‍ഷമായി ആയി കൂടി. എന്നാല്‍ ഈ നിരക്ക് പിന്നീട് കുറയുകയാണ് ചെയ്തത്. കാരണം, കൂടിവരുന്ന കരള്‍രോഗങ്ങളും വ്യക്ക സംബദ്ധമായ രോഗങ്ങളും ഇതിനുകാരണമായി പറയുന്നുണ്ട്.
1990 മുതല്‍ 2013 വരെയുള്ള പഠനം അനുസരിച്ച് പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 5.8 ആയും സ്ത്രീകളുടേത് 6.6 ആയും കൂടി. കാരണം ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും ശരിയായ ചികില്‍സ ലഭിക്കുന്നതുകാരണം ആളുകളുടെ മരണ നിരക്ക് കുറഞ്ഞു. ഇതിനു മുന്‍പ് ആളുകള്‍ ഏറ്റവും കൂടുതല്‍ മരിച്ചിരുന്നത് ഈ അസുഖങ്ങള്‍ മൂലമായിരുന്നു.
എന്നാല്‍ ഈ പറഞ്ഞ കണക്കുകള്‍ ആഫ്രിക്കന്‍ നാടുകളെ ഒഴിച്ചുള്ളതാണ്, അവിടെ ഈ കാലയളവിലും ആളുകള്‍ പട്ടിണിയും എയ്ഡ്‌സ് തുടങ്ങിയ മാരക രോഗങ്ങളാലും മരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംങ്ടണിലെ ഡോ ക്രിസ്റ്റഫര്‍ മ്യൂറിയുടെ അഭിപ്രായത്തില്‍ പുതിയ-പുതിയ രോഗങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. കൊച്ചുകുട്ടികള്‍പോലും പട്ടിണിയും പലതരം രോഗങ്ങളും മൂലം മരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ഇതുകൂടാത ഡിഫ്ത്തീരിയ, മീസില്‍സ് തുടങ്ങി പല പകര്‍ച്ചവ്യാധികളും ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ബാധിക്കുന്നു. ഹെപ്പറ്റൈറ്റസ് സി, കരള്‍ രോഗങ്ങള്‍ ഡയബെറ്റീസ് തുടങ്ങി പല പുതിയ ജീവിത ശൈലി രോഗങ്ങളാലും മരിക്കുന്ന രോഗികളുടെ എണ്ണം 1990 കളില്‍ കൂടിയിരുന്നു എങ്കിലും എന്നാല്‍ ഇന്ന് ഈ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിച്ച് കഴിഞ്ഞാല്‍ മികച്ച ചികില്‍സകൊണ്ട് രക്ഷപെടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്.
ഗ്ലോബല്‍ ബര്‍ഡന്‍ ഡിസീസസ് സ്റ്റഡിയുടെ കണക്കനുസരിച്ച് നേപ്പാള്‍, എതോപ്യ, മാലിദ്വീപ്, ടിമൊര്‍ ലെസ്റ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞ 23 വര്‍ഷത്തിനുശേഷം ജീവദൈഘ്യം12 വര്‍ഷം സ്ത്രീക്കും പുരുഷനും കൂടിയതായി പഠനം പറയുന്നു.
https://www.facebook.com/Malayalivartha