ചുംബനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍
ചുംബനങ്ങള്‍ മാനസിക,ശാരീരിക, വികാര, ആരോഗ്യപരമായ കാര്യങ്ങള്‍ക്കു ഗുണം ചെയ്യുന്നുവെന്ന് പഠനങ്ങള്‍. ബന്ധങ്ങള്‍ വളരെ ശക്തമാക്കുവാനും ഒരു ചുംബനത്തിലൂടെ സാധിക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും അകല്‍ച്ചയുണ്ടെങ്കില്‍ ഒരു ചുംബനത്തിലൂടെ അതു പരിഹരിക്കപ്പെടുമെന്ന് പഠനങ്ങളില്‍ പോലും പറയുന്നുണ്ട്. പങ്കാളികള്‍ക്കിടയില്‍ ലൈംഗികത ഇല്ലെങ്കില്‍ അതിന് കാരണം നിങ്ങള്‍ പരസ്പരം ചുംബിക്കാത്തതാണെന്നതാണ്.
എല്ലാ ദിവസവും ആഴത്തില്‍ ഒരു തവണയെങ്കിലും ചുംബിക്കുന്ന പങ്കാളികളില്‍ എപ്പോഴും സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചുംബനങ്ങള്‍ എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് അറിയാം.
*പങ്കാളികള്‍ തമ്മിലുള്ള ചുംബനം പുരുഷന്മാരില്‍ സ്‌നേഹ ഹോര്‍മോണായ ഓക്‌സിടോസിന്‍ വര്‍ദ്ധിപ്പിക്കുന്നു.
*ദിവസവും ഒരു തവണയെങ്കിലും ചുംബിക്കാത്ത പങ്കാളികളേക്കാള്‍ ദിവസവും ഒരു തവണയെങ്കിലും ചുംബിക്കുന്ന പങ്കാളികള്‍ക്ക് മികച്ച ജീവിതമാണുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
*വിശ്വസിച്ചാലും ഇല്ലെങ്കിലും ചുംബനം ആരോഗ്യനില വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ കുറയാനും ചുംബനം സഹായിക്കുന്നു.
*പങ്കാളിയുമായുള്ള ബന്ധവും ആശയവിനിമയവും വര്‍ദ്ധിപ്പാക്കാന്‍ ചുംബനം സഹായിക്കുന്നു.
*മാനസിക പിരിമുറുക്കം ഇല്ലതാക്കാന്‍ ചുംബനത്തിന് സഹായിക്കുന്നുവെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്
*പങ്കാളികള്‍ തമ്മിലുള്ള വിശ്വാസം കൂടുതല്‍ ശക്തമാക്കാനും വര്‍ദ്ധിപ്പിക്കാനും ചുംബനത്തിലൂടെ കഴിയുന്നു.
https://www.facebook.com/Malayalivartha