Widgets Magazine
29
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

ആരോഗ്യം സംരക്ഷിക്കാം ഈസിയായി

01 NOVEMBER 2016 02:09 PM IST
മലയാളി വാര്‍ത്ത

ആരോഗ്യസംരക്ഷണം ഇക്കാലത്ത് ഏവരെയും അലട്ടുന്ന ഒന്നാണ്. തിരക്കുകൾക്കൊപ്പമെത്താനുള്ള ഓട്ടത്തിനിടയിൽ ഭക്ഷണം പോലും വേണ്ടെന്നുവെക്കാനുള്ള പ്രവണത കാണുന്നുണ്ട്.അമിതഭാരം, ഹൃദയസബന്ധമായ അസുഖങ്ങള്‍, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവയ്‌ക്കെല്ലാം ഒരു പ്രധാനകാരണം നമ്മുടെ തെറ്റായ ജീവിത രീതിയാണ് . ഫാസ്റ്റ് ഫുഡ് സമ്പ്രദായം നമ്മിൽ അടിച്ചേൽപ്പിക്കുന്ന വിപത്ത് ചില്ലറയല്ല. കൊളസ്‌ട്രോൾ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് ദോഷം ചെയ്യും .കൂടുതൽ നാരുകളടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം .
ബുദ്ധി ശക്തിക്കായി മത്സ്യം
ആഴ്ചയില്‍‌ ഒരിക്കലെങ്കിലും കൊഴുപ്പടങ്ങിയ മത്സ്യം കഴിക്കുന്നത് ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെമ്പല്ലി, അയല മത്സ്യങ്ങള്‍ കഴിക്കുന്നത് പ്രായമാകുമ്പോള്‍ ബുദ്ധിയെ ബാധിക്കുന്ന തലച്ചോര്‍ ചുരുങ്ങുന്ന പ്രശ്നം മൂന്നിലൊന്നായി കുറയ്ക്കും.

സ്നാക്സിന് പകരം പഴങ്ങൾ
പഴം, മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം, ഓറഞ്ച്, ക്യാരറ്റ്, ആപ്രിക്കോട്ട് എന്നിവ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. അസുഖങ്ങളെ ചെറുക്കുന്നതിനു ഇത് സഹായിക്കും. കോളിഫ്‌ളവർ കാബേജ്, ബ്രൊക്കോളി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയില്‍ ഐസോത്തിയോസൈനേറ്റ്‌സ് എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം സഹായിക്കും. വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. ബദാം, ബട്ടര്‍ ഫ്രൂട്ട് എന്നിവയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് മാറിടവേദന, മാറിടത്തില്‍ തടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്.

സെന്‍റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം അനുസരിച്ച് മഞ്ഞ നിറമുള്ളതും,ഓറ‍ഞ്ച് ഇനത്തില്‍ പെട്ടതുമായ പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് ആരോഗ്യമുള്ളതും ആകര്‍ഷകവുമായ ചര്‍മ്മമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്
നടക്കൂ, ആരോഗ്യവാനാകൂ.
വ്യായാമം ചെയ്യാന്‍ സൗകര്യങ്ങളില്ലെന്ന മുട്ടാപ്പോക്കു പറഞ്ഞിരിക്കുന്നവരുണ്ട്. നയാപൈസ ചെലവില്ലാതെ ഇത്തരക്കാര്‍ക്ക ചെയ്യാവുന്ന ഏറ്റവും നല്ല വ്യായാമമാണ് നടത്തം. രക്തസമ്മര്‍ദം, പ്രമേഹം, സന്ധിവേദന, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള ഉത്തമവ്യായാമമാണിത്. മാത്രമല്ല, ശുദ്ധവായു ശ്വസിച്ചു നടക്കുന്നത് ശരീരത്തിനും മനസ്സിനും ഉണർവ് നൽകും.


ഓഫീസിലോ, ഷോപ്പിംഗ് മാളിലോ എവിടെയായാലും ലിഫ്റ്റുപോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനു പകരം പടിക്കെട്ടുകള്‍ കയറുക. ഇത് വളരെ നല്ലൊരു വ്യായാമമാണ്.
സംഗീതം


ഒരു കനേഡിയന്‍ പഠനമനുസരിച്ച് വ്യായാമം ചെയ്യുമ്പോള്‍ സംഗീതം കേള്‍ക്കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളെ ഉത്തേജിപ്പിക്കുന്ന ഗാനങ്ങളുടെ ഒരു ശേഖരം തയ്യാറാക്കി അത് ഐ പോഡിലോ, എം.പി ത്രിയിലോ ഉപയോഗിക്കുക. ജിംനേഷ്യത്തിലോ, നടക്കാന്‍ പോകുമ്പോളോ ഇത് കേള്‍ക്കാം.മാനസിക സമ്മർദ്ദമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധി വരെ കാരണമാകുന്നത്.
നേരത്തെയുള്ള കിടപ്പും ഏഴുന്നേല്‍ക്കലും -


ഉറക്കത്തിന് ആരോഗ്യ സംരക്ഷണത്തില്‍ നല്ലൊരു പങ്ക് വഹിക്കാനുണ്ട്. സുഖകരമായ ഉറക്കം നമ്മുടെ ക്ഷീണം അകറ്റാനും ദേഷ്യം കുറയ്ക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അടുത്തിടെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനമനുസരിച്ച് രാത്രി ഏഴ് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നവര്‍ ഒരു മണിക്കൂര്‍ നേരത്തേ ഉറങ്ങാന്‍ കിടക്കുന്നത് രക്തസമ്മര്‍ദ്ധത്തില്‍ മാറ്റമുണ്ടാക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഹൃദയാഘാതത്തിനും, ഹൃദയസ്തംഭനത്തിനുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

വെള്ളം കുടിക്കാൻ മറക്കരുത്


ഭക്ഷണം ദഹിപ്പിക്കാൻ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട് .ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ചേർത്ത് ശുദ്ധജലത്തെ സ്വാദിഷ്ടമാക്കാം ആരോഗ്യമുള്ളതാക്കി തീർക്കുന്നത് ശരീരത്തിലെ ജലാംശമാണ് .പല കാരണങ്ങൾകൊണ്ടും ചിലപ്പോൾ നമ്മുടെ ശരീരത്തിൽ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടാറുണ്ട് ,ഇതിനെ നിർവീര്യമാക്കാൻ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയെ സാമൂഹ്യ തിന്മകള്‍ക്കെതിരായ ആയുധമാക്കി മാറ്റാന്‍ ശ്രമിച്ച അതുല്യ പ്രതിഭയായിരുന്നു ഷാജി എന്‍ കരുണ്‍  (4 hours ago)

പുതിയ മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് 7ന്  (4 hours ago)

ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയല്‍ മീറ്റിനുള്ള കമ്മീഷന്‍ എന്ന് സൗമ്യ  (4 hours ago)

ഗൾഫിൽ കൈ നിറയെ ഒഴിവുകൾ  (5 hours ago)

ഷാജി എൻ കരുൺ ഓർമ്മയായി..  (6 hours ago)

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (7 hours ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (7 hours ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (7 hours ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (7 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (7 hours ago)

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു  (7 hours ago)

നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി  (7 hours ago)

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി  (7 hours ago)

റാപ്പർ വേടനെതിരെ ലഹരി ഉപയോ​ഗിച്ചതിന്റെ പേരിൽ നടപടി  (8 hours ago)

INDIA NIA വഴികാട്ടിയായത് ആദിൽ  (8 hours ago)

Malayali Vartha Recommends