തല്‍ക്കാലം കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലേയ്ക്കു ദമ്പതികളെ എത്തിക്കുന്ന പ്രധാന കാരണങ്ങള്‍
വിവാഹം കഴിഞ്ഞ് ആദ്യകാലങ്ങളില്‍ കുട്ടികള്‍ വേണ്ടെന്നു വച്ച പലര്‍ക്കും പിന്നീട് കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കുറയുന്നതായി ഗവേഷകര്‍ പറയുന്നു. തല്‍ക്കാലം കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് ദമ്പതികളെ എത്തിക്കുന്ന പ്രധാന കാരണങ്ങള്‍ അടുത്തിടെ യുവാക്കളായ ദമ്പതികള്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗം കണ്ടെത്തി.
*കരിയറിനു പ്രധാന്യം കൊടുക്കുന്ന ദമ്പതികള്‍ പലപ്പോഴും കുട്ടികള്‍ വൈകിമതി എന്നു തീരുമാനിക്കാറുണ്ട്.
*സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സ്ഥിര വരുമാനം ഉണ്ടായിട്ട് അടുത്ത തലമുറ മതി എന്ന തീരുമാനത്തില്‍ എത്തുന്നു.
*അപൂര്‍വ്വം ചില ദമ്പതികള്‍ തങ്ങളുടെ രോഗങ്ങള്‍ മൂലം കുട്ടികള്‍ പതിയെ മതി എന്ന തീരുമാനത്തില്‍ എത്താറുണ്ട്.
*ഗര്‍ഭധാരണത്തെ കുറിച്ചുള്ള ഭയം മൂലവും കുട്ടികള്‍ വേണ്ടന്നു വയ്ക്കുന്നവര്‍ കുറവല്ല.
*കുട്ടികളെ വളര്‍ത്താനുള്ള മാനസിക ബുന്ധിമുട്ട് മൂലം കുഞ്ഞുങ്ങളെ വേണ്ടന്നുവയ്ക്കുന്നവരും ഉണ്ട്.
https://www.facebook.com/Malayalivartha