ഭയങ്ങള്‍ പലവിധം; കൂട്ടത്തില്‍ സുന്ദരിമാരെയും!
ആളുകള്‍ക്ക് ഭയം പലതിനെയും പലതരത്തിലുമാണ്. ഇവിടെ വ്യത്യസ്തമായ നാലുതരം ഭയങ്ങളെ പരിചയപ്പെടാം...
1. സുന്ദരിമാരായ സ്ത്രീകളെ ഭയം(Venustraphobia)
സുന്ദരിമാരായ സ്ത്രീകളോട് ഇടപെടുമ്പോള്‍, ചില പുരുഷന്‍മാര്‍ പതറുന്നത് കാണാം. അത് ഓഫീസിലായാലും, പൊതുവിടങ്ങളിലായാലും. ഇത്തരക്കാര്‍, സുന്ദരിമാരായ സ്ത്രീകള്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കും. ആത്മവിശ്വാസക്കുറവ്, സുന്ദരിമാരായ സ്ത്രീകളില്‍നിന്ന് ഉണ്ടായ മോശം അനുഭവം എന്നിവയൊക്കെയാണ് ഇത്തരം ഭയത്തിന് കാരണം. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനായാല്‍ വീനസ്‌ട്രോഫോബിയ മറികടക്കാനാകും.
2. വെള്ളിയാഴ്ച പേടി(Paraskavedektariaphobia)
ഈ ഭയം പൊതുവെ നമ്മുടെ നാട്ടിലല്ല, മറിച്ച് പാശ്ചാത്യനാടുകളിലാണുള്ളത്. പതിമൂന്നാം തീയതി വെള്ളിയാഴ്ച ആണെങ്കില്‍, ആ ദിവസത്തെ ഭയപ്പെടുന്നവരുണ്ട്. ഇതിന് പിന്നില്‍ സംഖ്യാശാസ്ത്രപരമായ കാര്യമാണുള്ളത്. 12 എന്നത് എല്ലാം തികഞ്ഞ ഒന്നായാണ് കണക്കാക്കുന്നത്. അതിനുശേഷം വരുന്ന 13 എന്ന തീയതി നിര്‍ഭാഗ്യം കൊണ്ടുവരുമത്രെ. നമ്മുടെ നാട്ടില്‍പ്പോലും 13-നെ അശുഭകരമായി കാണുന്നുണ്ട്. മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിക്കാത്തത് വാര്‍ത്തയായത് ഓര്‍ക്കുമല്ലോ. ഈ പതിമൂന്നിനൊപ്പം, പൊതുവെ മോശം ദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ച കൂടി വന്നാല്‍, എല്ലാം കുളമാകുമെന്നാണ് ചിലരുടെ ധാരണ. കടുത്ത അന്ധവിശ്വാസികളായ ചിലര്‍ ഈ ദിവസം വളരെ ഭയപ്പാടോടെയാണ് തള്ളിനീക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് യുക്തിവാദികളുടെ വാദം.
3. സംഖ്യാഭയം(Numerophobia)
പതിമൂന്നിന്റെ കാര്യം പറഞ്ഞുവല്ലോ. അതേപോലെ 678 എന്ന നമ്പരിലെ ഭയക്കുന്നവരുണ്ട്. പരീക്ഷ, അഭിമുഖം അങ്ങനെയൊക്കെ ഹാള്‍ടിക്കറ്റുകളിലെ രജിസ്റ്റര്‍ നമ്പരായി 13, 678 പോലെയുള്ള നമ്പരുകള്‍ വന്നാല്‍ തോല്‍വിയോ, മോശം പ്രകടനമോ ഉണ്ടാകുമെന്നാണ് ഇത്തരക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് വാദിക്കുന്നവരുമുണ്ട്.
4. ചുംബന ഭയം(Philemaphobia)
ചുംബനം ഭയക്കുന്നവരുണ്ടോ? എന്നാല്‍ അത്തരം ഭയപ്പാടുള്ളവരും നമുക്ക് ചുറ്റിലുമുണ്ടത്രെ. വളരെ യാഥാസ്ഥിതികരായി ജീവിക്കുന്ന മതവിശ്വാസികളിലാണ് പൊതുവെ ചുംബന ഭയം കാണപ്പെടുന്നത്. ചുംബിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്നതിലൂടെയാണ് ഇത്തരമൊരു ഭയം രൂപപ്പെടുന്നത്. കൂടാതെ, ബലാല്‍സംഗത്തിനോ ലൈംഗികാതിക്രമങ്ങള്‍ക്കോ വിധേയരായവരിലും ഇത്തരം ഭയം ഉണ്ടാകാം. അടുപ്പമുള്ളവരോട് ഈ പ്രശ്‌നം തുറന്നു പറഞ്ഞാല്‍ത്തന്നെ ഇത് പരിഹരിക്കാനാകും.
https://www.facebook.com/Malayalivartha