സെല്‍ഫിഭ്രമവും ഒടുക്കത്തെ അപകടപരമ്പരകളും
ഡാറ്റാ അനലൈസിങ് സൈറ്റായ െ്രെപസണോമിക്‌സ് സെല്‍ഫിയെക്കുറിച്ച് ഒരു പുതിയ വിവരം പുറത്തുവിട്ടു. ഒരാള്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ മരിക്കാനുള്ള സാധ്യത സാധാരണയേക്കാള്‍ ആറു മടങ്ങു കൂടുതലാണത്രേ. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഓരോ ചിത്രം കഴിയുന്തോറും മറ്റുള്ളവരുടെ ശ്രദ്ധകിട്ടാനായി കൂടുതല്‍ സാഹസികമായ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കും.
ഏറ്റവും അപകടകരമായ സ്ഥലത്തോ സാഹചര്യത്തിലോ ആകും ഈ ചിത്രീകരണം. ഒരു കൈയില്‍ മൊബൈല്‍ പരമാവധി ഉയര്‍ത്തിയോ അകറ്റിയോ പിടിച്ചാണ് സെല്‍ഫി എടുക്കുന്നത്. പശ്ചാത്തലം പരമാവധി ഫ്രെയ്മില്‍ വരാന്‍ എത്താവുന്നത്രയും എത്തിച്ചു പിടിച്ച് ക്ലിക്കിനു ശ്രമിക്കുന്ന നിമിഷങ്ങളില്‍ പരിസരബോധവും ആ സാഹചര്യത്തിലെ അപകടസാധ്യതയും മറന്നു പോകുന്നു. കാട്ടാനയുടെ മുന്നില്‍ പുറം തിരിഞ്ഞു നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നയാള്‍ ആ നിമിഷങ്ങളില്‍ മറന്നു പോകുന്നത് ഓടിരക്ഷപ്പെടാനുള്ള അവസാന അവസരമാണ് അതെന്നാണ്. ഓടിവരുന്ന തീവണ്ടിക്കുമുന്നില്‍ നിന്നു സെല്‍ഫിയെടുക്കുന്നതിനിടയില്‍ തീവണ്ടിയിടിച്ചു മരിച്ച സംഭവത്തിലും ഇതു തന്നെയാണ് നടന്നത്.
കാമുകിയോടൊപ്പം നിന്ന് സ്വന്തം മുഖത്തേയ്ക്ക് തോക്കു ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് വേടിയേറ്റു മരിച്ചത് അടുത്തിടെയാണ്, വാഷിങ്ങ്ടണില്‍. ക്യാമറ ക്ലിക്കിനു പകരം വിരലമര്‍ന്നത് തോക്കിന്റെ ട്രിഗറിലായിപ്പോയി. ഏറ്റവുമൊടുവില്‍ തിരമാലകളുടെ പശ്ചാത്തലത്തില്‍ സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച ദമ്ബതികള്‍ കടലില്‍ പോയത് കന്യാകുമാരിയിലായിരുന്നു.
സെല്‍ഫി ദുരന്തങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ റഷ്യ അടക്കം ഒട്ടേറെ രാജ്യങ്ങള്‍ സെല്‍ഫിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഒടുവില്‍ ഇന്ത്യയിലും സെല്‍ഫി നിയന്ത്രണം വരുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സെല്‍ഫി അപകടസാധ്യതാമേഖലകളെ തിരിച്ചറിയാനും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനും വേണ്ട ബോധവല്‍ക്കരണം നടത്താനുമാണ് മാര്‍ഗ നിര്‍ദേശം.
https://www.facebook.com/Malayalivartha