പകലുറക്കത്തെ സൂക്ഷിക്കുക! പ്രമേഹം വരാനുള്ള സാധ്യതയുണ്ട്

നീണ്ട പകലുറക്കത്തില്‍ ലയിക്കുന്നവരാണോ നിങ്ങള്‍?..എങ്കില്‍ സൂക്ഷിക്കുക! ഒരുപക്ഷേ പ്രമേഹത്തിനുള്ള മുന്നറിയിപ്പാകാമത്. മൂന്നു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചു നടത്തിയ ഒരു പഠനത്തിലാണു പകല്‍ ഒട്ടും മയങ്ങാത്തവരെ അപേക്ഷിച്ച് ഒരു മണിക്കൂറിലധികം പകല്‍ ഉറങ്ങുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 45 ശതമാനം ആണെന്നു കണ്ടത്.ആരോഗ്യം വളരെക്കുറഞ്ഞ ആളുകളോ പ്രമേഹരോഗത്തിന്റെ ആദ്യഘട്ടത്തിലുള്ളവരോ ആകാം ദീര്‍ഘസമയം പകല്‍ ഉറങ്ങുന്നത്.
ദീര്‍ഘകാലമായി രോഗമുള്ളവര്‍ക്കും പ്രമേഹരോഗ നിര്‍ണയം നടത്താത്തവര്‍ക്കും പകല്‍ ക്ഷീണം തോന്നുക പതിവാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രമേഹം വരാനുള്ള സാധ്യതയാകാം മയക്കത്തിനു കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്‍പം ഉയരുന്നതു മൂലമാകാം ഇത്. പ്രമേഹത്തിനുള്ള മുന്നറിയിപ്പാണ് ഈ മയക്കമെന്നു ചുരുക്കം. ഉറക്കം തടസ്സപ്പെടുന്നതും പ്രമേഹവുമായി ബന്ധമുണ്ടെന്നതിനു ധാരാളം തെളിവുകളുണ്ടെന്ന് പഠനത്തെ ഉദ്ധരിച്ച് ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍ നവീദ് സത്താര്‍ പറയുന്നു.
സ്ലീപ് അപ്നിയ മൂലം രാത്രിയില്‍ ഉറക്കം തടസ്സപ്പെടുന്നതു മൂലമാകാം പകല്‍ നീണ്ട മയക്കം. ഇങ്ങനെയുള്ള ഉറക്കപ്രശ്‌നങ്ങള്‍ ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കൂട്ടുകയും ടൈപ്പ് 2 പ്രമേഹമുള്‍പ്പടെയുള്ള മെറ്റബോളിക് ഡിസോര്‍ഡറുകള്‍ വരാനുള്ള സാധ്യതയിലേക്കു നയിക്കുകയും ചെയ്യും.
ജോലിയോ സാമൂഹിക ജീവിതക്രമം മൂലമോ നഷ്ടപ്പെടുന്ന ഉറക്കം വിശപ്പു കൂട്ടുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. എന്നാല്‍ ഇതിനു വിരുദ്ധമായി 40 മിനിറ്റില്‍ കുറവുള്ള ചെറുമയക്കം നമ്മളെ ശ്രദ്ധയുള്ളവരാക്കുകയും തലച്ചോറിന്റെ മോട്ടോര്‍സ്‌കില്‍സ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha