തണുപ്പ് കാലത്തെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍

മഞ്ഞുകാലം മടിയുടേയും അലസതയുടേയും കൂടി കാലമാണല്ലോ.. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എണീക്കാനും കൊതിക്കുന്നവരാണ് ഏറെയും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. തണുപ്പ് കാലത്തെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ :
നിര്‍ജ്ജലീകരണം:
ശരീരം വിയര്‍ക്കാത്തതിനാല്‍ ദാഹം അറിയാന്‍ ഈ ക്ലൈമറ്റില്‍ സാധ്യത കുറവാണ്. അതിനാല്‍ത്തന്നെ മൂത്രാശയ രോഗങ്ങള്‍ ഏറെ പിടിപെടാന്‍ സാധ്യതയുണ്ട്. ദാഹിച്ചാല്‍ മാത്രമേ വെള്ളം കുടിക്കൂ എന്ന ശീലം മാറ്റാം. ഓരോ അരമണിക്കൂര്‍ ഇടവിട്ടും വെള്ളം കുടിക്കാം.
സെന്‍സിറ്റീവ് ചര്‍മ്മം:
പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം കൊണ്ട് ചര്‍മ്മത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാവും. ചുവന്ന പാടുകളും വരള്‍ച്ചയും ചൊറിച്ചിലുമെല്ലാം ഈ ക്ലൈമറ്റില്‍ സ്വാഭാവികമാണ്. നല്ല ഗുണമേന്മയുള്ള മോയിച്ചറൈസറുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.
എണ്ണയാണ് താരം:
മുടിയിലായാലും ചര്‍മ്മത്തിലായാലും ചുണ്ടിലായാലും എണ്ണയ്ക്ക് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവും മഞ്ഞുകാലത്ത്. ഇതിലും നല്ല നാച്ചുറല്‍ മോയിസ്ച്ചറൈസര്‍ വേറെ ഉണ്ടോ..
വിണ്ടു കീറുന്ന കാല്പാദം:
മഞ്ഞുകാലത്ത് പലര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുള്ളതാണ് വിണ്ടു പൊട്ടിയ കാല്പാദങ്ങള്‍. നല്ല മോയിസ്ച്ചറൈസറുകള്‍ ഉപയോഗിത്തും കാല്പാദം വൃത്തിയായി സൂക്ഷിച്ചും ഒരു പരിധി വരെ ഇത് വരാതെ നോത്താം. രാത്രികളില്‍ സോക്‌സ് ഉപയോഗിക്കുക. പാദം മൂടുന്ന ചെരുപ്പുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha