ഉറക്കം കുറഞ്ഞാല്‍ ഹൃദയം പണിമുടക്കും
ഉറക്കക്കുറവും വൈകിയുള്ള ഉറക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുമെന്ന് പഠനം. റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയാണ് പഠനം പുറത്തുവിട്ടത്.
ഉറക്കമില്ലായ്മ ഹൃദയസ്തംഭനത്തിനും രക്തസമ്മര്‍ദം കൂടാനും ഹൃദയമിടിപ്പുകൂടാനും കാരണമാവും. 24 മണിക്കൂറും ജോലിചെയ്യേണ്ടിവരുന്ന ഇടയ്ക്ക് ശരാശരി മൂന്നുമണിക്കൂര്‍ മാത്രം ഉറങ്ങുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഹൃദയപരിശോധനയിലാണ് കണ്ടെത്തല്‍.
ഗവേഷകര്‍ ഇവരുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും അളക്കുകയും രക്തവും മൂത്രവും പരിശോധിക്കുകയുംചെയ്തിരുന്നു. ഇതില്‍ ഉറക്കക്കുറവുള്ളവരില്‍ ഹൃദ്രോഗങ്ങളുടെ കാരണം കണ്ടെത്തി.
നീണ്ട ജോലിസമയവും അല്പംമാത്രം ഉറക്കവുമുള്ള തൊഴില്‍മേഖലകളിലുള്ളവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha