ജോഗിങ്ങിന് പോകുമ്പോള്‍ മോഡേണ്‍ ഷൂ വേണ്ട!
പ്രഭാതവ്യായാമങ്ങള്‍ക്കും ജോഗിങ്ങിനും ഒഴിച്ചുകൂടാനാകാത്തതാണ് മൃദുലമായ കുഷ്യനോടുകൂടിയ ഷൂ. ഉള്‍വശം മൃദുലമായ ഷൂ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതും ഓടുന്നതുമെല്ലാം കാലുകളുടെ ആയാസം കുറയ്ക്കുമെന്നാണ് മിക്കവരുടെയും ധാരണ. ഗമയ്ക്കുവേണ്ടി ഇത്തരം ഷൂ ധരിക്കുന്നവരും കുറവല്ല
എന്നാല്‍ മൃദുലമായ കുഷ്യനുള്ള ഷൂ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷംചെയ്യുമെന്നാണ് ഇംഗഌിലെ എക്‌സറ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. വ്യായാമത്തിന് കുഷ്യനുകളില്ലാത്ത ഷൂ ഉപയോഗിക്കുന്നതാണ് കാലുകളുടെ ആരോഗ്യത്തിന് ഉത്തമമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഹന്ന റൈസ് പറഞ്ഞു.കുഷ്യനുള്ള ഷൂ ധരിച്ച് ഓടുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം കാലുകള്‍ക്ക് കൂടുതല്‍ യാസത്തിനും പരിക്കുകള്‍ക്കും ഇടയാക്കുന്നതായാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍. ഒരുസംഘം ആളുകളെ മൃദുലമായ ഷൂവും കുഷ്യനില്ലാത്ത ഷൂവും ധരിപ്പിച്ച് വ്യായാമം ചെയ്യിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റൈസ് പറഞ്ഞു. പ്രൊഫഷണലുകളായ ഓട്ടക്കാര്‍ പോലും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറില്ലെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha