സ്വീഡനെ കണ്ടു പഠിക്കാം, 'മാലിന്യഇന്ധനം' ഇല്ലാത്തതിനാല്‍ ഇറക്കുമതി അയല്‍രാജ്യങ്ങളില്‍ നിന്ന്
മാലിന്യം സംസ്‌ക്കരണം ഇന്ന് ലോക രാജ്യങ്ങള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. എന്നാല്‍ സ്വീഡന്‍ എന്ന രാജ്യത്തിന് ഇതൊരു വെല്ലുവിളിയല്ല. മാലിന്യം തീര്‍ന്നാല്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് അവര്‍ മാലിന്യം ഇറക്കുമതി ചെയ്യും. മാലിന്യനിര്‍മാര്‍ജന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ ആവശ്യത്തിനു മാലിന്യം ഇല്ലാതെ വന്നതോടെയാണ് സ്വീഡന്റെ തീരുമാനം.
മാലിന്യനിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. സ്വീഡനില്‍ ജൈവ ഇന്ധനത്തിനു പകരമായിട്ടാണ് മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് സ്വീഡനിലെ കടുത്ത ശൈത്യകാലത്ത് വീടുകളില്‍ ചൂട് പകരുന്നത്.
അത്യാധുനികമായ മാലിന്യ പ്ലാന്റുകളുള്ള സ്വീഡനില്‍, ചപ്പുചവറുകള്‍ കിട്ടാതായാല്‍ ഈ യന്ത്രസാമഗ്രികളെല്ലാം തുരുമ്‌ബെടുത്തുപോകുമല്ലോ എന്ന ആശങ്കയാണ് ഇറക്കുമതിക്ക് പ്രേരിപ്പിക്കുന്നത്. മാലിന്യത്തില്‍നിന്ന് വൈദ്യുതിയടക്കം ഉത്പാദിപ്പിച്ച് മാലിന്യ സംസ്‌കരണത്തിന് പുതിയ ദിശാബോധം നല്‍കിയ രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍.
പൗരബോധമുള്ള ജനങ്ങള്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയുമില്ല. കഴിഞ്ഞവര്‍ഷം ഒരു ശതമാനം ഗാര്‍ഹിക മാലിന്യങ്ങള്‍ മാത്രമാണ് സ്വീഡനില്‍ നിലത്തുനിന്ന് ശേഖരിക്കപ്പെട്ടത്. ഇത്രയേറെ സൂക്ഷ്മതയോടെ ഈ വിഷയത്തെ നേരിട്ട സര്‍ക്കാരും ജനങ്ങളുമാണ് സ്വീഡന്റെ വിജയത്തിന്റെ രഹസ്യവും. മാലിന്യം ശരിയാംവിധം സംസ്‌കരിക്കപ്പെട്ടില്ലെങ്കില്‍ അത് പ്രകൃതിക്കുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് സ്വീഡിഷ് ജനത ബോധവാന്മാരാണെന്ന് സ്വീഡിറ് വേസ്റ്റ് മാനേജ്‌മെന്റ്‌സിന്റെ ഡയറക്ടര്‍ ഓഫ് കമ്യൂണിക്കേഷന്‍ അന്ന-കാരിന്‍ ഗ്രിപ്വാള്‍ പറയുന്നു. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത ധാരണയും ജാഗ്രതയുമല്ല അത്. വര്‍ഷങ്ങളോളം അവരെ ഉപദേശിച്ചും കാര്യങ്ങള്‍ ബോധവല്‍ക്കരിച്ചുമാണ് ഗുണപരമായ ഈ മാറ്റത്തിലേക്ക് സ്വീഡിഷ് ജനതയെ എത്തിച്ചത്. അലക്ഷ്യമായി വലിച്ചെറിയപ്പെട്ട ഒരു മാലിന്യം പോലും സ്വീഡനില്‍ കാണാനാകില്ലെന്നും അവര്‍ പറയുന്നു.
സ്വീഡനിലെ അത്യാധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേറെയും സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവിടെ മാലിന്യം സംസ്‌കരിച്ചുണ്ടാക്കുന്ന ഊര്‍ജം, ദേശീയ ഹീറ്റിങ് നെറ്റ്വര്‍ക്കില്‍ സംഭരിക്കപ്പെടും. അതിശൈത്യത്തിന്റെ നാളുകളില്‍ വീടുകളെ ചൂടുപിടിപ്പിക്കുന്നതിനായി ഈ ഊര്‍ജം വിനിയോഗിക്കുകയും ചെയ്യും. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വെറുതെ കിടക്കാതിരിക്കുന്നതിനും, ഊര്‍ജ സംഭരണത്തിനും വേണ്ടിയാണ് മറ്റു രജ്യങ്ങളില്‍നിന്ന് ചപ്പുചവറുകള്‍ ഇറക്കുമതി ചെയ്യാന്‍ സ്ീഡന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha