പ്ലാസ്റ്റിക് ബോട്ടിലുകള്‍ അര്‍ബുദമുണ്ടാക്കുമെന്ന് ഗവേഷകര്‍
ഭക്ഷ്യവസ്‌തുക്കള്‍ പൊതിയാനുപയോഗിക്കുന്ന വസ്‌തുക്കളിലെ രാസവസ്‌തുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ഗവേഷകര്‍ പറയുന്നു. അര്‍ബുദം, പൊണ്ണത്തടി, പ്രമേഹം, നാഡിസംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന രാസവസ്‌തുക്കള്‍ ഇവയില്‍ ഉളളതായി പറയപ്പെടുന്നു.
പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളുമാണ് പ്രധാനമായും അവകടകാരി. ഇവയിലടങ്ങിയിട്ടുളള ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്‌തുവാണ് അര്‍ബുദത്തിന് കാരണമാകുന്നത്. ശീതളപാനീയങ്ങളുടെ ബോട്ടിലുകളും മറ്റും ഈ രാസവസ്‌തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെകുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ജേണല്‍ ഓഫ് എപിഡമിയോളജി ആന്റ് കമ്യൂണിറ്റി ഹെല്‍ത്ത് എന്ന ലേഖനത്തില്‍ ശാസ്‌ത്രഞ്‌ജന്മാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha