സ്ഥിരമായി എ.സിയില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക!
കടുത്തവേനലില്‍ എസിയില്ലാത്ത ഒരു നിമിഷത്തെക്കുറിച്ചു നമ്മുക്കു ചിന്തിക്കാന്‍ കഴിയില്ല. അത്രയ്ക്കു ഭീകരമായ ചൂടായിരിക്കും. അതുകൊണ്ടു തന്നെ എത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും എസിയില്‍ ഇരുന്നുപോകും. എന്നാല്‍ തുടര്‍ച്ചയായി എസി ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ഇത് ആസ്മയ്ക്കു കാരണമാകുമെന്നും മുന്നറിയിപ്പ്.
നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്ന കുട്ടികളാണു തുമ്മലും മൂക്കടപ്പും മൂലം ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലെന്നും ശ്വാസകോശ രോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കാര്‍പ്പറ്റുകളും എസി ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കേണ്ടതും അത്യാവശ്യമാണ്.
അല്ലെങ്കില്‍ വൈറസും ബാക്ടീരിയയും പൊടിപടലുങ്ങളുമൊക്കെ ആസ്മ ലക്ഷണമുള്ളവരുടെ രോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ആസ്മ രോഗമുള്ളവരുടെ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടമായേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha